ഖത്തർ ഓപ്പൺ ടെന്നീസ് ഫൈനലിൽ ലോക മൂന്നാം നമ്പർ സിമോണ ഹാലപ്പിനെ അട്ടിമറിച്ച് എലിസെ മെര്‍ട്ടെന്‍സിന് കിരീടം. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് മെര്‍ട്ടന്‍സിന്‍റെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം നിര്‍ണായകമായ രണ്ടും മൂന്നും സെറ്റുകൾ നേടിയാണ് മെര്‍ട്ടന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 3-6, 6-4, 6-3.
ഖത്തർ ഓപ്പൺ കിരീടം എലിസെ മെര്‍ട്ടെന്‍സിന് - ടെന്നീസ്
21-ാം സ്ഥാനത്തുള്ള എലിസെ മെർട്ടൻസിന്‍റെ ആദ്യ മേജർ കിരീട നേട്ടമാണിത്. ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം രണ്ടും മൂന്നും സെറ്റുകൾ നേടിയാണ് എലിസെ കിരീടമണിഞ്ഞത്.
ലോക റാങ്കിംഗില്‍ 21-ാം സ്ഥാനത്തുള്ള മെര്‍ട്ടന്‍സ് ആദ്യ സെറ്റില്‍ പുറം വേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ശേഷമാണ് കളത്തില്‍ തിരിച്ചെത്തിയത്. 2014- ലെ ഖത്തർ ഓപ്പൺ ജേതാവായ ഹാലെപ്പിനെതിരെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും എലിസെ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. കിരീടം നേടുമെന്ന് ഉറച്ച വിശ്വാസത്തോടു കൂടിയാണ് താൻ കളത്തിലിറങ്ങിയത്. എന്നാൽ പരിക്ക് പറ്റിയിട്ടും എലിസെ തന്നേക്കാൾ മികച്ച രീതിയിലാണ് കളിച്ചത്. അതിനാൽ കിരീട നേട്ടം മെർട്ടൻസ് അർഹിക്കുന്നെന്നും മത്സര ശേഷം ഹാലെപ്പ് പറഞ്ഞു.