ന്യൂയോർക്ക് : യു.എസ് ഓപ്പണിൽ ഇന്ന് വമ്പൻ അട്ടിമറികളുടെ ദിനം. വനിതകളിൽ നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പറുമായ ജപ്പാന്‍റെ നവോമി ഒസാക്കയും പുരുഷ വിഭാഗത്തിൽ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസുമാണ് അട്ടിമറി നേരിട്ടത്. ഇരു താരങ്ങളെയും തറപറ്റിച്ചത് 18 വയസുകാരായ യുവതാരങ്ങള്‍ എന്നതാണ് സവിശേഷത.
നാലുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഒസാക്കയെ കാനഡയുടെ കൗമാരതാരം ലെയ്‌ല ഫെർണാണ്ടസാണ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒസാക്കയുടെ തോല്‍വി. സ്‌കോര്‍: 5-7, 7-6, 6-4.
ആദ്യ സെറ്റ് കൈവിട്ടെങ്കിലും രണ്ടാം സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് ലെയ്‌ല സ്വന്തമാക്കിയത്. തുടർന്ന് മൂന്നാം സെറ്റും മത്സരവും കനേഡിയൻ താരം അനായാസം സ്വന്തമാക്കുകയായിരുന്നു.