കേരളം

kerala

ETV Bharat / sports

നവോമി വിംബിള്‍ഡണിനില്ല; പിന്‍മാറ്റം ഒളിമ്പിക്‌സ് മുന്നില്‍ കണ്ട് - naomi and olympics news

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്.

നവോമിയും ഒളിമ്പിക്‌സും വാര്‍ത്ത  ഒളിമ്പിക്‌സ് അപ്പ്‌ഡേറ്റ്  naomi and olympics news  olympics update
നവോമി

By

Published : Jun 18, 2021, 12:29 PM IST

ടോക്കിയോ:ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ പോരാട്ടങ്ങളില്‍ നിന്നും ജപ്പാന്‍റെ നവോമി ഒസാക്ക പിന്മാറി. ടോക്കിയോ ഗെയിംസ് മുന്നില്‍ കണ്ടാണ് ഒസാക്കയുടെ പിന്‍മാറ്റം. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് വിംബിള്‍ഡണ്‍ ഉപേക്ഷിച്ചിരുന്നു.

മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടങ്ങളില്‍ നിന്നും നവോമി പിന്‍മാറിയിരുന്നു. പിന്‍മാറ്റത്തിന് പിന്നാലെ 2018ലെ യുഎസ്‌ ഓപ്പണിനെ തുടര്‍ന്ന് താന്‍ മാനസിക സമ്മര്‍ദത്തിന് ഇരയായിരുന്നതായി നവോമി വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പിന്നാലെ ഒസാക്കയില്‍ നിന്നും 15,000 ഡോളര്‍ പിഴ ഈടാക്കിയിരുന്നു. ഗ്രാന്‍ഡ് സ്ലാമില്‍ നിന്നും പിന്‍വാങ്ങിയ ശേഷമുള്ള വാര്‍ത്ത സമ്മേളനം ഒഴിവാക്കിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

Also Read: നെയ്‌മറില്ലാതെ ബ്രസീല്‍ ഒളിമ്പിക്‌സിന്; ടോക്കിയോയില്‍ ഡാനി ആല്‍വസ് നയിക്കും

അതേസമയം പുരുഷ നാലാം നമ്പര്‍ താരം ഡൊമനിക് തീമും സ്‌പെയിന്‍റെ മൂന്നാം സീഡ് റാഫേല്‍ നദാലും ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറിയിരുന്നു. വിംബിള്‍ഡണിലും യുഎസ്‌ ഓപ്പണിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഡൊമനിക് തീമിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details