മിയാമി ഓപ്പണില്‍ സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർക്ക് കിരീടം. നിലവിലെ ചാമ്പ്യനായ ജോൺ ഇസ്നറെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡറർ കീഴടക്കിയത്.6-1, 6-4 എന്ന സ്കോറിനായിരുന്നു ഫെഡററുടെ ജയം. ജയത്തോടെ കരിയറിലെ 101-ാംകിരീടമാണ് ഫെഡറർ സ്വന്തമാക്കിയത്.
മിയാമി ഓപ്പൺ കിരീടം ഫെഡറർക്ക്; കരിയറിലെ 101-ാം കിരീടം - ജോൺ ഇസ്നർ
ജോൺ ഇസ്നറെ ഫെഡറർ തോല്‍പ്പിച്ചത് 6-1, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക്.
മത്സരത്തിനിടെ ഇടത് കാലിനേറ്റ പരിക്കാണ് അമേരിക്കൻ താരമായ ജോൺ ഇസ്നർക്ക് തിരിച്ചടിയായത്. ഇത് നാലാം തവണയാണ് ഫെഡറർ മിയാമി ഓപ്പൺ കിരീടം സ്വന്തമാക്കുന്നത്. 2005, 2006, 2017 വർഷങ്ങളില്‍ഫെഡറർ കിരീടംസ്വന്തമാക്കിയിരുന്നു. ഈ മാസം നടന്ന ദുബായ് ചാമ്പ്യൻഷിപ്പില്‍സിറ്റ്സിപാസിനെ തോല്‍പ്പിച്ചാണ് ഫെഡറർ കരിയറിലെ നൂറാം കിരീടം സ്വന്തമാക്കിയത്. 109 കിരീടങ്ങൾ നേടിയിട്ടുള്ള അമേരിക്കയുടെ ജിമ്മി കോണേഴ്സ് മാത്രമാണ് ഫെഡറർക്ക് മുന്നിലുള്ളത്.
വിജയത്തോടെ, ലണ്ടനില്‍ വർഷാവസാനം നടക്കുന്ന എടിപി വേൾഡ് ടൂറില്‍ മത്സരിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനും റോജർ ഫെഡറർക്ക് കഴിഞ്ഞു. നൊവാക് ജോക്കോവിച്ചിനെ (2225) പിന്തള്ളിയാണ് റോജർ ഫെഡറർ (2280) ഒന്നാം സ്ഥാനത്തെത്തിയത്.