ടെന്നീസിലേക്ക് തിരിച്ചുവരാനൊരുങ്ങി സൂപ്പർ താരം സാനിയ മിർസ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്താനാണ് സാനിയയുടെ ശ്രമം.
തിരിച്ചുവരവിനൊരുങ്ങി സാനിയ
ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്നറിയാം. എങ്കിലും ടെന്നീസാണ് ജീവിതം, ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ
സാനിയ മിർസ
2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല് മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം ടെന്നീസില്‍ നിന്ന് വിട്ടു നിന്ന സാനിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമ്മയായി. ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കാനാണ് താരത്തിന്റെ പദ്ധതി. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും സാനിയ പറഞ്ഞു.