കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നിസിന്‍റെ വനിത വിഭാഗം കിരീടം ചൂടി സ്‌പെയ്‌നിന്‍റെ പൗല ബഡോസ. ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയെ കീഴടക്കിയാണ് ബഡോസയുടെ നേട്ടം.
മൂന്ന് മണിക്കൂര്‍ നാല് മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ബഡോസ മത്സരം സ്വന്തമാക്കിയത്. സ്കോര്‍: 7-6, 2-6, 7-6.