ഇന്ത്യയിൽ നടക്കേണ്ട ജൂനിയർ ഡേവിസ് കപ്പിന്‍റേയും ഫെഡ് കപ്പിന്‍റേയും വേദികൾ ഇന്ത്യക്ക് നഷ്ടമായി. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ് പ്രധാന രണ്ട് അന്താരാഷ്ട്ര ടെന്നീസ് ടൂര്‍ണമെന്റുകള്‍ക്കുള്ള വേദി നഷ്ടമാകുന്നത്.
അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്‍റ് വേദികൾ ഇന്ത്യക്ക് നഷ്ടമായി - അന്താരാഷ്ട്ര ടെന്നീസ് ടൂര്‍ണമെന്റുകള്‍
ജൂനിയർ ഡേവിസ് കപ്പും ഫെഡ് കപ്പ് ടൂര്‍ണമെന്റും ബാങ്കോക്കില്‍ നടക്കുമെന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന് അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായതിനെ തുടർന്നാണ് നടപടി.
നേരത്തെ ഇന്ത്യയിൽ നടക്കേണ്ട ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വേദി ലോക റെസ്ലിങ് ഫെഡറേഷൻ തിരിച്ചെടുത്തിരുന്നു. പുല്‍വാമ ആക്രമണത്തെ തുടർന്ന് ഡല്‍ഹിയില്‍ നടന്ന ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ് ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന പാകിസ്ഥാനി ഷൂട്ടർമാർക്ക് വിസ നൽകാത്തതിനെ തുടർന്നാണ് ഇന്ത്യക്ക് വേദികൾ നഷ്ടമാകുന്നത്. ജൂനിയർ ഡേവിസ് കപ്പും ഫെഡ് കപ്പ് ടൂർണമെന്‍റും ഇന്ത്യക്ക് പകരമായി ബാങ്കോക്കിൽ നടക്കുമെന്ന് ഇന്‍റർനാഷണൽ ടെന്നീസ് ഫെഡറേഷൻ അറിയിച്ചു.