ന്യൂയോര്‍ക്ക്: ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന യുഎസ് ഓപ്പണിന്‍റെ ആദ്യ റൌണ്ടിൽ 20 തവണ ഗ്രാൻസ്ലാം ചാമ്പ്യനായ റോജർ ഫെഡറർ ഇന്ത്യയുടെ സുമിത് നാഗലിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4ന് ഇന്ത്യൻ യുവതാരം അവിശ്വസനീയമാം വിധം ജയിച്ചു. അടുത്ത സെറ്റുകളില്‍ ഫെഡറര്‍ കോര്‍ട്ട് പിടിച്ചെടുത്തു. സ്കോര്‍ മത്സരം 4-6, 6-1, 6-2, 6-4.
യുഎസ് ഓപ്പണ്‍, ഇതിഹാസ താരത്തെ അമ്പരപ്പിച്ച് നാഗല്‍; ഫെഡറര്‍ രണ്ടാം റൗണ്ടില്‍ - റോജര്‍ ഫെഡറര്‍
ആദ്യ സെറ്റിലെ നാഗലിന്‍റെ ജയം അത്ഭുതപ്പെടുത്തി. ഫെഡറര്‍ പോലും അമ്പരന്നു
ന്യൂയോർക്കിൽ അഞ്ച് തവണ ചാമ്പ്യനായ സ്വിസ് മൂന്നാം സീഡ് താരം ഫെഡററിന്‍റെ പിശകുകളുടെ എണ്ണം കൂടിയപ്പോള്‍ മനസൊന്ന് പതറിപ്പോയി. അതുവരെ ഉറങ്ങുകയായിരുന്ന ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസം ആദ്യ സെറ്റ് കൈവിട്ടപ്പോള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. 19 നിർബന്ധിത പിശകുകളാണ് ഫെഡറര്‍ വരുത്തിയത്. ആദ്യ സെറ്റ് അത്ഭുതകരമായാണ് നാഗല്‍ കൈക്കലാക്കിയത്. ഒരു ടൂര്‍ ലെവല്‍ വിജയം പോലും നേടിയില്ലാത്ത നാഗലിന്‍റെ ജയം ഫെഡറര്‍ ആരാധകരുടെ മുഖത്ത് ചുളിവ് വീഴ്ത്തി. 190-ാം റാങ്കുകാരനായ നാഗല്‍ ഫെഡററിന് ഒരു എതിരാളിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് 19 ആം തവണയാണ് യുഎസ് ഓപ്പണിന്‍റെ രണ്ടാം റൗണ്ടിലേക്ക് ഫെഡറര്‍ കടക്കുന്നത്.