മാഡ്രിഡ് :മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിന്‍റെ ക്വാർട്ടറിൽ പ്രവേശിച്ച് സൂപ്പർ താരം റോജർ ഫെഡറർ. തോൽവിയുടെ വക്കിൽ നിന്നും ശക്തമായി തിരിച്ചെത്തിയ ഫെഡറർ കരിയറിലെ 1200 വിജയവും കൂടിയാണ് സ്വന്തമാക്കിയത്. ഫ്രഞ്ച് താരം ഗെൽ മോൻഫിൽസിനെതിരെ രണ്ടുതവണ മാച്ച് പോയിന്‍റ് നേടിയാണ് ഫെഡററുടെ ജയം. സ്കോർ 6-0, 4-6, 7-6.
മാഡ്രിഡ് ഓപ്പൺ ; 1200-ാം ജയം നേടി ഫെഡറർ ക്വാർട്ടറിൽ - റോജർ ഫെഡറർ
ഫ്രഞ്ച് താരം ഗെൽ മോൻഫിൽസിനെ പരാജയപ്പെടുത്തിയാണ് ഫെഡററുടെ ക്വാർട്ടർ പ്രവേശനം.
ശക്തമായ മത്സരമാണ് ഫ്രഞ്ച് താരത്തില്‍ നിന്നും ലോക മൂന്നാം നമ്പർ താരത്തിന് നേരിടേണ്ടിവന്നത്. മൂന്നാം സെറ്റില്‍ 1-4ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം ക്ലേ കോര്‍ട്ടില്‍ തിരിച്ചെത്തിയ ഫെഡററുടെ രണ്ടാം വിജയമാണിത്. ഓസ്‌ട്രേലിയന്‍ താരം ഡൊമനിക് തീം ആണ് സ്വിസ് താരത്തിന്‍റെ ക്വാർട്ടറിലെ എതിരാളി. നിലവിലെ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വെരേവ്, ഹുബര്‍ട്ട് ഹര്‍ക്കേസിനെ 3-6, 6-4, 6-4 ന് തോൽപ്പിച്ച് ക്വാര്‍ട്ടറിലെത്തി. സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും ലോക രണ്ടാം നമ്പർതാരം റാഫേൽ നദാലും അവസാന എട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.