കേരളം

kerala

ETV Bharat / sports

യുഎസ്‌ ഓപ്പണില്‍ ദ്യോക്കോവിച്ച് മുന്നേറ്റം തുടരുന്നു - sumit nagal news

മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്‌ട്രഫിനെയാണ് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്

യുഎസ്‌ ഓപ്പണ്‍ വാര്‍ത്ത  ദ്യോക്കോവിച്ച് വാര്‍ത്ത  സുമിത് നാഗല്‍ വാര്‍ത്ത  us open news
ദ്യോക്കോവിച്ച്

By

Published : Sep 5, 2020, 5:37 PM IST

ന്യൂയോര്‍ക്ക്: യുഎസ്‌ ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റില്‍ ലോക ഒന്നാം നമ്പര്‍ തരാം നൊവാക്ക് ദ്യോക്കോവിച്ച് മുന്നേറ്റം തുടരുന്നു. മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്‌ട്രഫിനെതിരെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ചിന്‍റെ ജയം. സ്‌കോര്‍: 6-3 6-3 6-1. ദ്യോക്കോവിച്ചിന്‍റെ തുടര്‍ച്ചയായ 24ാമത്തെ ജയമാണിത്. കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച ആദ്യത്തെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റെന്ന പ്രത്യേകത കൂടി യുഎസ്‌ ഓപ്പണുണ്ട്.

നേരത്തെ യുഎസ്‌ ഓപ്പണിന്‍റെ ഒന്നാം റൗണ്ടില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ താരം സുമിത് നാഗലിന്‍റെ പോരാട്ടം രണ്ടാം റൗണ്ടില്‍ അവസാനിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം ഡൊമിനിക് തീയെമിന് മുമ്പിലാണ് നാഗല്‍ മുട്ടുമടക്കിയത്. ഓസ്‌ട്രിയന്‍ താരം 6-3, 6-2, 6-2ന് ഇന്ത്യന്‍ താരത്തെ കീഴടക്കി.

ABOUT THE AUTHOR

...view details