ലണ്ടന്‍: ഇന്ത്യന്‍ താരം അങ്കിത റെയ്‌ന വിംബിള്‍ഡണ്‍ ടെന്നിസ് യോഗ്യതാ മത്സരത്തിന്‍റെ രണ്ടാം റൗണ്ടില്‍ കടന്നു. തുര്‍ക്കിയുടെ കാഗ്ല ബുയുകക്കേയെ 6-4, 6-3 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.
വിംബിള്‍ഡണ്‍ യോഗ്യത: അങ്കിത റെയ്‌ന രണ്ടാം റൗണ്ടില്‍
ഡബ്ല്യു.ടി.എ. റാങ്കിങ്ങില്‍ ആദ്യ 200-ല്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് അങ്കിത
171ാം സ്ഥാനത്തുള്ള അങ്കിതയാണ് നിലവില്‍ ഡബ്ല്യു.ടി.എ റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യൻ താരം. വിംബിള്‍ഡണ്‍ മുൻ ഫൈനലിസ്റ്റായ സബിന്‍ ലിസിക്കിയാണ് രണ്ടാം റൗണ്ടില്‍ അങ്കിതയുടെ എതിരാളി. ജർമ്മൻ താരമായ ലിസിക്കിയെ ഈ മാസം ആദ്യം നടന്ന സർബിറ്റൻ ട്രോഫിയില്‍ ഇരുപത്തിയാറുകാരിയായ അങ്കിത പരാജയപ്പെടുത്തിയിരുന്നു.
ഡബ്ല്യു.ടി.എ. റാങ്കിങ്ങില്‍ ആദ്യ 200-ല്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് അങ്കിത. നിരുപമ സഞ്ജീവ്, സാനിയ മിര്‍സ, ശിഖ ഒബ്‌റോയ്, സുനിതാ റാവു എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യക്കാര്‍. മറ്റ് മത്സരങ്ങളില്‍ ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരൻ ക്വാളിഫയറില്‍ നിന്ന് പുറത്തായപ്പോൾ വെറ്ററൻ താരം ലിയാൻഡർ പേസ് ആദ്യ ഡബിൾസ് മത്സരത്തില്‍ വിജയിച്ച് രണ്ടാം റൗണ്ടില്‍ കടന്നു.