കേരളം

kerala

ETV Bharat / sports

ടെന്നീസിലേക്ക് തിരിച്ചെത്താനൊരുങ്ങി ആന്‍റി മറെ - hip injury

ഇടുപ്പിലേറ്റ പരിക്കിനെ തുടർന്നാണ് മറെ ടെന്നീസിൽ നിന്ന് വിട്ടുനിന്നത്. വിംബിൾഡൺ ഡബിൾസ് വിഭാഗത്തിലായിരിക്കും താരം ആദ്യം മത്സരിത്തിനിറങ്ങുക.

ആന്‍റി മറെ

By

Published : Jun 18, 2019, 12:27 PM IST

പരിക്കിനെ തുടർന്ന് ടെന്നീസിൽ നിന്നും താത്കാലികമായി വിട്ടുനിന്ന സൂപ്പർ താരം ആന്‍റി മറെ ടെന്നീസിലേക്ക് തിരിച്ചത്തുന്നു. ഇടുപ്പിലേറ്റ പരിക്കിനെ തുടർന്നാണ് താരം ടെന്നീസിൽ നിന്ന് വിട്ടുനിന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും രണ്ട് ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ബ്രിട്ടീഷ് താരം വിംബിൾഡൺ ഡബിൾസ് വിഭാഗത്തിൽ സ്‌പെയിന്‍റെ ഫെലിസിയാനോ ലോപ്പസിനൊപ്പമായിരിക്കും ആദ്യം മത്സരിത്തിനിറങ്ങുക.

വര്‍ഷാവസാനത്തോടെ സിംഗിള്‍സിലേക്ക് തിരിച്ചുവരാനാണ് മറെ ലക്ഷ്യമിടുന്നത്. എന്നാല്‍ ശാരീരിക അധ്വാനം അധികം വേണ്ടിവരുന്ന സിംഗിള്‍സ് മത്സരങ്ങളില്‍ ദീര്‍ഘകാലം തുടരാന്‍ സാധിക്കുമോ എന്നതില്‍ താരത്തിന് ഉറപ്പില്ല. ഡബിള്‍സിലെ സഹോദര ജോഡിയായ ബ്രയാന്‍ സഹോദരന്മാരില്‍ ബോബ് ബ്രയാനും ഇതുപോലെ ഇടുപ്പ് മാറ്റിവച്ച ശേഷം തിരിച്ചുവന്നിരുന്നു. പക്ഷേ സിംഗിള്‍സില്‍ ആരും ഇതുപോലൊരു തിരിച്ചുവരവ് നടത്തിയിട്ടില്ല. ഇപ്പോള്‍ പരിക്കിന്‍റെ വേദനകളില്ലെന്നും, ധാരാളമായി പരിശീലനം ചെയ്യുന്നുണ്ടെന്നും ഇത് സന്തോഷം നൽകുന്നവയാണെന്നും മറെ പറഞ്ഞു. കോര്‍ട്ടില്‍ ഡിഫന്‍സിന് പേരുകേട്ട മറെ ബിഗ് ഫോറിലേക്ക് വൻ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ABOUT THE AUTHOR

...view details