കേരളം

kerala

Year-ender 2021: കൊവിഡിനെ അതിജീവിച്ച വർഷം, കായിക ലോകത്തെ കുതിപ്പും കിതപ്പും

By

Published : Dec 30, 2021, 7:55 PM IST

ചിരിയും കണ്ണീരും നിറഞ്ഞ കായിക ലോകത്തെ ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍. കൊവിഡിനെ അതിജീവിച്ച വർഷം

Year-ender 2021  major events in the world of sport 2021  Neeraj chopra tokyo olympics  2021 പ്രധാന സ്‌പോര്‍ട് വാര്‍ത്ത
Year-ender 2021: ഈ വര്‍ഷത്തെ ചിരികളും കണ്ണീരും; നീരജിന്‍റെ ഗോള്‍ഡന്‍ ത്രോ മുതല്‍ മില്‍ഖയുടെ വിടവാങ്ങള്‍ വരെ

കൊവിഡിന്‍റെ കിതപ്പില്‍ നിന്നും കായിക ലോകത്തിന് പുതിയ കുതിപ്പാണ് ഈ വര്‍ഷമുണ്ടായത്. ലോക കായിക വേദിയിയടക്കം ഇന്ത്യ തലയുയര്‍ത്തിയ ഈ വര്‍ഷം ലോകത്തെ അമ്പരപ്പിച്ച നിരവധി കായക സംഭവങ്ങളാണുണ്ടായത്. ചിരിയും കണ്ണീരും നിറഞ്ഞ കായിക ലോകത്തെ ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍.

ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ ഇന്ത്യയ്‌ക്ക് പുതുചരിത്രം

32 വർഷമായി ഗാബയില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന ഓസീസ് വീര്യത്തെ തകര്‍ത്തെറിഞ്ഞ് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവ സംഘം 2-1ന് ബോർഡർ ഗവാസ്‌കർ ട്രോഫി ഇന്ത്യയിലെത്തിച്ചു.

ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ ഇന്ത്യയ്‌ക്ക് പുതുചരിത്രം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ കിരീടം ന്യൂസിലന്‍ഡിന്

സതാംപ്‌ടണില്‍ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ടീം കിരീടം ചൂടി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ കിരീടം ന്യൂസിലന്‍ഡിന്

കോപ്പ അമേരിക്കയില്‍ നീല വസന്തം

മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ കിരീടം ചൂടി.

കോപ്പ അമേരിക്കയില്‍ നീല വസന്തം

യൂറോ കപ്പില്‍ ചരിത്രം തിരുത്തി ഇറ്റലി; മാന്ത്രികനായി മാൻസീനി

53 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റോബർട്ടോ മാൻസീനി പരിശീലിപ്പിച്ച ഇറ്റലി യൂറോപ്പിന്‍റെ ഫുട്‌ബോള്‍ രാജാക്കന്മാരായി. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലി തോല്‍പ്പിച്ചത്.

യൂറോ കപ്പില്‍ ചരിത്രം തിരുത്തി ഇറ്റലി; മാന്ത്രികനായി മാൻസീനി

നീരജ് ചോപ്രയുടെ ഗോള്‍ഡന്‍ ത്രോ; ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് പുതു ചരിത്രം

ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞിട്ടു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് 23കാരനായ നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്. ഇതോടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടവും നീരജ് സ്വന്തമാക്കി.

നീരജ് ചോപ്രയുടെ ഗോള്‍ഡന്‍ ത്രോ; ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് പുതു ചരിത്രം

'വീടും ലോകവും' വിട്ട് മെസി പുതിയ കൂടാരത്തിലേക്ക്

21 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് അര്‍ജന്‍റീനന്‍ നായകന്‍ ലയണല്‍ മെസി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ടു. നൗകാമ്പില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വീടും ലോകവും വിട്ട് മെസി പുതിയ കൂടാരത്തിലേക്ക്

ബാഴ്‌സ വീടും ലോകവുമാണെന്നും തുടരാനാകാത്ത സാഹചര്യമാണുള്ളതെന്നും മെസി പറഞ്ഞിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലേക്കാണ് താരം ചേക്കേറിയത്.

ഐപിഎല്ലില്‍ നാലാം കിരീടവുമായി ചെന്നൈ, തലയെടുപ്പോടെ ധോണി

കൊവിഡ് മൂലം ഇന്ത്യയിലും ദുബൈയിലുമായി രണ്ട് പാദങ്ങളിലാണ് ഇത്തവണത്തെ ഐപിഎല്‍ അരങ്ങേറിയത്. ദുബായില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ നാലാം കിരീടം നേടിയത്.

ഐപിഎല്ലില്‍ നാലാം കിരീടവുമായി ചെന്നൈ, തലയെടുപ്പോടെ ധോണി

കുട്ടിക്രിക്കറ്റിന്‍റെ ലോക കിരീടത്തില്‍ മുത്തമിട്ട് കങ്കാരുപ്പട

ദുബായില്‍ നടന്ന ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടി. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പരമ്പരയുടെ താരമായി.

കുട്ടിക്രിക്കറ്റിന്‍റെ ലോക കിരീടത്തില്‍ മുത്തമിട്ട് കങ്കാരുപ്പട

ശ്രീകാന്ത് കിടുക്കി; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയ്‌ക്ക് പുതുചരിത്രം

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി കിഡംബി ശ്രീകാന്ത്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സിംഗപ്പൂരിന്‍റെ ലോ കെന്‍ യൂവിനോടാണ് ശ്രീകാന്ത് തോല്‍വി വഴങ്ങിയത്.

ശ്രീകാന്ത് കിടുക്കി; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയ്‌ക്ക് പുതുചരിത്രം

പത്തിൽ പത്തും നേടി അജാസ് പട്ടേൽ; ടെസ്‌റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടം

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും നേടുന്ന മൂന്നാമത്തെ ബോളർ എന്ന നേട്ടം കിവീസിന്‍റെ ഇടം കൈയ്യൻ സ്‌പിന്നർ അജാസ് പട്ടേൽ സ്വന്തമാക്കി.

പത്തിൽ പത്തും നേടി അജാസ് പട്ടേൽ; ടെസ്‌റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടം

ഇന്ത്യയ്‌ക്കെതിരെ മുംബൈയില്‍ നടന്ന മത്സരത്തിലാണ് അജാസ് പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവരാണ് അജാസിന് മുന്നെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

മാഗ്നസ് കാൾസന്‍ വീണ്ടും ചെസ്‌ രാജാവ്

ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് നോര്‍വേക്കാരന്‍ മാഗ്നസ് കാൾസന്‍. ഫൈനലില്‍ റഷ്യയുടെ യാൻ നീപോംനീഷിയാണ് കാൾസന്‍ മറികടന്ന്.

മാഗ്നസ് കാൾസന്‍ വീണ്ടും ചെസ്‌ രാജാവ്

തുടര്‍ച്ചയായ അഞ്ചാം തവണയാണ് കാൾസന്‍ ലോക ചെസ് ചാമ്പ്യനാവുന്നത്.

യുഎസ്‌ ഓപ്പണില്‍ കൗമാര ഫൈനല്‍; കിരീടമുയര്‍ത്തി റാഡുക്കാനു

അട്ടിമറികളിലൂടെ മുന്നേറിയ ബ്രിട്ടന്‍റെ 18-കാരി എമ്മ റാഡുക്കാനുവും കാനഡയുടെ 19-കാരി ലെയ്‌ല ആനി ഫെര്‍ണാണ്ടസുമാണ് യുഎസ് ഓപ്പൺ വനിത സിംഗിൾസിൽ ഫൈനലില്‍

യുഎസ്‌ ഓപ്പണില്‍ കൗമാര ഫൈനല്‍; കിരീടമുയര്‍ത്തി റാഡുക്കാനു

ഏറ്റുമുട്ടിയത്. കലാശപ്പോരില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ലെയ്‌ലയെ തോല്‍പ്പിച്ച് റാഡുക്കാനു കിരീടമുയര്‍ത്തി. വിജയത്തോടെ 53 വര്‍ഷത്തിന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന നേട്ടവും, 44 വർഷത്തിന് ശേഷം ഗ്രാന്‍ഡ്‌ സ്ലാം കിരീടം നേടുന്ന ബ്രിട്ടിഷ് വനിതയെന്ന നേട്ടവും എമ്മ സ്വന്തമാക്കി.

ഏഴഴകില്‍ മിശിഹ; മെസിക്ക് വീണ്ടും ബാലൺ ദ്യോർ

ഫ്രാൻസിലെ വാർത്താ മാഗസിനായ ഫ്രാൻസ് ഫുട്‌ബോൾ നല്‍കുന്ന ഗോൾഡൻ ബോൾ പുരസ്‌കാരം (ബാലൺ ദ്യോർ) സൂപ്പർ താരം ലയണല്‍ മെസി ഏറ്റുവാങ്ങി. മെസിയുടെ കരിയറിലെ ഏഴാം ബാലൺ ദ്യോർ പുരസ്‌ക്കാരമാണ് ഇത്തവണത്തേത്.

ഏഴഴകില്‍ മിശിഹ; മെസിക്ക് വീണ്ടും ബാലൺ ദ്യോർ

കഴിഞ്ഞ വർഷം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ബാലൺ ദ്യോർ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല.

ചാമ്പ്യന്‍സ് ലീഗില്‍ കപ്പുയര്‍ത്തി ചെല്‍സി; ജയഭേരിയില്‍ തോമസ് ട്യൂഷലും ശിഷ്യരും

ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി കപ്പുയര്‍ത്തി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോമസ് ട്യൂഷലും ശിഷ്യരും സിറ്റിയെ കീഴടക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ കപ്പുയര്‍ത്തി ചെല്‍സി; ജയഭേരിയില്‍ തോമസ് ട്യൂഷലും ശിഷ്യരും

ചെല്‍സിയുടെ രണ്ടാമത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടമായിരുന്നു ഇത്. നേരത്തെ 2012ലാണ് ചെല്‍സി യൂറോ കപ്പ് ഉയര്‍ത്തിയത്.

'വീട്ടിലേക്ക്' മടങ്ങിയെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

12 വര്‍ഷത്തിനുശേഷം പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തി. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസില്‍ നിന്നാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകമായ യുണൈറ്റഡിലേക്കു മടങ്ങിവന്നിരിക്കുന്നത്.

'വീട്ടിലേക്ക്' മടങ്ങിയെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

'വീട്ടിലേക്ക് സ്വാഗതം' എന്ന ട്വീറ്റോടെയാണ് റൊണാള്‍ഡോയെ തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വീകരിച്ചത്.

വേഗതയോടെ വെർസ്‌തപ്പാൻ ; ഫോർമുല വണ്‍ ഗ്രാൻപ്രിയിൽ ലോക ചാമ്പ്യൻ

ഫോര്‍മുല വൺ കാറോട്ടത്തില്‍ ഈ സീസണിലെ ലോക ചാമ്പ്യനായി റെഡ്‌ബുൾ ഡ്രൈവർ മാക്‌സ് വെർസ്‌തപ്പാൻ. അബുദാബി ഗ്രാന്‍റ്പ്രീയിൽ കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യൻ മെഴ്‌സിഡസിന്‍റെ ലൂവിസ് ഹാമിൽട്ടനെ അവസാന ലാപ്പിൽ അട്ടിമറിയിലൂടെയാണ് വെർസ്‌തപ്പാൻ കീഴടക്കിയത്.

വേഗതയോടെ വെർസ്‌തപ്പാൻ ; ഫോർമുല വണ്‍ ഗ്രാൻപ്രിയിൽ ലോക ചാമ്പ്യൻ

ഫ്രഞ്ച് ഓപ്പണില്‍ ഒസാക്കയുടെ പിന്മാറ്റം; വീണ്ടും ചര്‍ച്ചയായി താരങ്ങളുടെ മാനസികാരോഗ്യം

ഫ്രഞ്ച് ഓപ്പണ്‍ മത്സര ശേഷമുള്ള പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്‍റെ പേരില്‍ സംഘാടകര്‍ പിഴയിട്ടതിനെ തുടര്‍ന്ന് ജപ്പാന്‍ താരം നവോമി ഒസാക്ക ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറി.

ഫ്രഞ്ച് ഓപ്പണില്‍ ഒസാക്കയുടെ പിന്മാറ്റം; വീണ്ടും ചര്‍ച്ചയായി താരങ്ങളുടെ മാനസികാരോഗ്യം

മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പത്രസമ്മേളനത്തില്‍ നിന്നും പിന്‍മാറിയതെന്ന് ഒസാക്ക വിശദീകരിച്ചിരുന്നു. 2018ലെ യുഎസ്‌ ഓപ്പണ് ശേഷം കടുത്ത മാനസിക സമ്മര്‍ദവും ഡിപ്രഷനും ഒസാക്ക അനുഭവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വലിയതോതില്‍ ആകാംക്ഷ വര്‍ദ്ധിക്കുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താരം തീരുമാനിച്ചത്.

പെങ് ഷുവായിയുടെ തിരോധാനം: ചൈനക്കെതിരെ കായിക ലോകം

ചൈനീസ് മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പെങ് ഷുവായിയെ കാണാതാവുന്നത്. തുടര്‍ന്ന് ആഗോള സമൂഹം ചൈനയ്‌ക്കെതിരെ തിരിഞ്ഞതോടെ ചൈനീസ് അധികൃതര്‍ താരത്തിന്‍റെ ചില വീഡിയോകള്‍ പുറത്തുവിട്ടിരുന്നു.

പെങ് ഷുവായിയുടെ തിരോധാനം: ചൈനക്കെതിരെ കായിക ലോകം

എന്നാല്‍ വീഡിയോകള്‍ ആശങ്കകള്‍ ലഘൂകരിക്കാന്‍ പര്യാപ്തമല്ലെന്നാണ് വനിത ടെന്നിസ് അസോസിയേഷന്‍ നിലപാടെടുത്തത്. ഇതിന്‍റെ ഭാഗമായി ചൈനയില്‍ നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്‍റുകളും ഡബ്ല്യുടിഎ റദ്ദാക്കുകയും ചെയ്‌തു.

ഇന്ത്യയുടെ 'പറക്കും സിങ്' വിടവാങ്ങി

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖ സിങ് അന്തരിച്ചു. ജൂണ്‍ 19നാണ് ഇന്ത്യയുടെ 'പറക്കും സിങ്' എന്നറിയപ്പെടുന്ന മില്‍ഖ മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് 91കാരനായിരുന്ന താരത്തെ മരണത്തിലേക്ക് നയിച്ചത്.

ഇന്ത്യയുടെ 'പറക്കും സിങ്' വിടവാങ്ങി

ABOUT THE AUTHOR

...view details