കേരളം

kerala

World Cup Qualifier Argentina vs Ecuador Result : അര്‍ജന്‍റീനയ്‌ക്ക് 'മെസി'യഴക്, ലോകകപ്പ് ക്വാളിഫയറില്‍ ചാമ്പ്യന്മാര്‍ക്ക് ജയത്തുടക്കം

By ETV Bharat Kerala Team

Published : Sep 8, 2023, 9:01 AM IST

Updated : Sep 8, 2023, 12:02 PM IST

Lionel Messi Score Goal Against Ecuador : ലോകകപ്പ് ക്വാളിഫയറില്‍ ഇക്വഡോറിനെ അര്‍ജന്‍റീന പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാര്‍ക്കായി മത്സരത്തില്‍ ഗോള്‍ നേടിയത് ലയണല്‍ മെസി

World Cup Qualifier  Argentina vs Ecuador Result  World Cup Qualifier Argentina vs Ecuador Result  Lionel Messi Score Goal Against Ecuador  Lionel Messi  World Cup Qualifier CONMEBOL  Messi Goal Against Ecuador  അര്‍ജന്‍റീന  ഇക്വാഡോര്‍  ലയണല്‍ മെസി  അര്‍ജന്‍റീന ഇക്വാഡോര്‍ ലോകകപ്പ് യോഗ്യത മത്സരം  ലോകകപ്പ് സൗത്ത് അമേരിക്കന്‍ ക്വാളിഫയര്‍
World Cup Qualifier Argentina vs Ecuador Result

ബ്യൂണസ് ഐറിസ് : നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് ഫിഫ ലോകകപ്പ് സൗത്ത് അമേരിക്കന്‍ ക്വാളിഫയറിലെ ആദ്യ മത്സരത്തില്‍ ജയത്തുടക്കം (World Cup Qualifier Argentina vs Ecuador Result). യോഗ്യതാറൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ ഇക്വഡോറിനെയാണ് മെസിപ്പട വീഴ്‌ത്തിയത് (Argentina vs Ecuador). സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi) നേടിയ ഒരു ഗോളിനാണ് അര്‍ജന്‍റീന മത്സരത്തില്‍ ജയിച്ചുകയറിയത് (Messi Goal Against Ecuador).

ലോകകപ്പ് യോഗ്യതാറൗണ്ട് ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്‍റീനയും ഇക്വഡോറും തമ്മിലേറ്റുമുട്ടിയ മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തി ആദ്യ പകുതിയില്‍ ഇക്വഡോറിനെ വിറപ്പിക്കാന്‍ മെസിക്കും സംഘത്തിനും സാധിച്ചിരുന്നു.

ആദ്യ പകുതിയില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ച് കളിച്ചത് അര്‍ജന്‍റീന ആയിരുന്നു. പ്രതിരോധം അല്‍പം കടുപ്പിച്ചതുകൊണ്ട് മാത്രമാണ് ആദ്യ പകുതിയില്‍ ഗോള്‍ വീഴാതെ അവര്‍ രക്ഷപ്പെട്ടത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ അര്‍ജന്‍റീന ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂട്ടി.

Also Read :Cristiano Ronaldo Opens Up On Lionel Messi : എന്നെ സ്നേഹിക്കുന്നവര്‍ക്ക് മെസിയെ വെറുക്കാന്‍ സാധിക്കില്ല : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

78-ാം മിനിട്ടിലാണ് ലോകമെമ്പാടുമുള്ള മെസി അര്‍ജന്‍റീന ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്നും ലഭിച്ച ഫ്രീ കിക്ക് ഇക്വഡോര്‍ ഗോള്‍ കീപ്പര്‍ ഹെര്‍മന്‍ ഗാലിന്‍ഡസിനെ കാഴ്‌ചക്കാരനാക്കിക്കൊണ്ടാണ് ലയണല്‍ മെസി എതിരാളികളുടെ വലയിലേക്ക് എത്തിച്ചത് (Lionel Messi Freekick Goal Against Ecuador). അന്താരാഷ്‌ട്ര കരിയറിലെ മെസിയുടെ 104-ാം ഗോള്‍ കൂടിയായിരുന്നു ഇത്. (Lionel Messi Goals in International Career).

ഇക്വഡോറിനെതിരായ ഗോള്‍ നേട്ടത്തോടെ ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ലൂയി സുവാരസിനൊപ്പം (Luis Suarez) ഒന്നാം സ്ഥാനത്തേക്ക് എത്താനും മെസിക്ക് സാധിച്ചു (Most Goals In South American World Cup Qualifier). 29 ഗോളുകളാണ് ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത് (Messi Goals In World Cup Qualifier).

Also Read :Ballon d'Or 2023 Short List : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ല, മെസിക്കെതിരെ ഹാലന്‍ഡും എംബാപ്പെയും ; ബാലണ്‍ ദ്യോര്‍ ചുരുക്കപ്പട്ടിക പുറത്ത്

ലൗട്ടാരോ മാര്‍ട്ടിനെസാണ് ഇന്ന് മെസിക്കൊപ്പം ആദ്യ ഇലവനില്‍ അര്‍ജന്‍റീനയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. യോഗ്യതാറൗണ്ടില്‍ സെപ്‌റ്റംബര്‍ 13ന് ബൊളീവിയയാണ് അര്‍ജന്‍റീനയുടെ (Bolivia vs Argentina) അടുത്ത എതിരാളി.

Last Updated : Sep 8, 2023, 12:02 PM IST

ABOUT THE AUTHOR

...view details