ബ്രസീലിയ:ബ്രസീൽ ഫുട്ബോളർ വില്ലിയൻ യൂറോപ്പിലേക്ക് തിരികെ മടങ്ങുന്നു. ബ്രസീലിയൻ ക്ലബ് കൊറിന്ത്യൻസുമായുള്ള കരാര്‍ റദ്ദാക്കിയതായി മുൻ ആർസണല്‍, ചെൽസി താരം അറിയിച്ചു. നിരന്തരമായുള്ള വധഭീഷണികളെത്തുടര്‍ന്നാണ് ക്ലബ് വിടുന്നതെന്ന് 34കാരനായ വില്ലിയൻ വ്യക്തമാക്കി. ആഴ്‌സണലില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് തരം കൊറിന്ത്യൻസിലെത്തിയത്.
വധഭീഷണികള്‍ നേരിടാനല്ല ബ്രസീലിലേക്ക് മടങ്ങിയെത്തിയതെന്ന് താരം പറഞ്ഞു. "ടീം മോശമായി കളിച്ചാലോ, എന്‍റെ പ്രകടനം മോശമായാലോ, കുടുംബത്തിനടക്കം വധഭീഷണിയെത്തുകയും സോഷ്യല്‍ മീഡിയയില്‍ ശപിക്കപ്പെടുകയും ചെയ്യുകയാണ്. ആദ്യം എന്‍റെ ഭാര്യ, പെൺമക്കൾ എന്നിവര്‍ ആക്രമിക്കപ്പെട്ടു.