ഒളിമ്പിക് നല്‍കുന്നത് നാനാത്വത്തില്‍ ഏകത്വത്തിന്‍റെ സന്ദേശം: തോമസ് ബാക്ക്
കൊവിഡ് 19 ഭീതി കാരണം ഒളിമ്പിയയിലെ അടച്ചിട്ട വേദിയിലാണ് ദീപശിഖ പ്രയാണത്തിന് തുടക്കം കുറിച്ചത്
ഒളിമ്പിയ: നാനാത്വത്തില്‍ ഏകത്വത്തിന്‍റെ സന്ദേശമാണ് ലോകത്തിന് ടോക്കിയോ ഒളിമ്പിക്‌സ് പ്രദാനം ചെയ്യുന്നതെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്ക്. എല്ലാ ദുഷ് ശക്തികളെക്കാളും മുകളിലാണ് മനുഷ്യത്വമെന്ന് ഒളിമ്പിക് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സിന്‍റെ ജന്മദേശമായ ഗ്രീസിലെ ഒളിമ്പിയയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് ദീപശിഖ പ്രയാണത്തിന് തുടക്കം കുറിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 ഭീതി കാരണം അടച്ചിട്ട വേദിയിലാണ് ചടങ്ങ് നടന്നത്. ഗ്രീക്ക് നടി സാന്തി ജോർജിയും ഗ്രസുകാരനായ ഒളിമ്പിക് ജേതാവ് അന്ന കൊരാകാകിക്ക് ദീപശിഖ കൈമാറി. ദീപ ശിഖാ പ്രയാണം ആദ്യ വനിത കൂടിയായി അന്ന മാറി. ഒളിമ്പിക് കമ്മിറ്റി ഭാരവാഹികളും സംഘാടകരും മാത്രമെ ചടങ്ങില്‍ പങ്കെടുത്തത്. 1984-ന് ശേഷം ആദ്യമായാണ് കാണികളില്ലാതെ ദീപശിഖ പ്രയാണം തുടങ്ങിയത്. ഏഴ് ദിവസം ഗ്രീസില്‍ യാത്ര ചെയ്‌ത ശേഷം ദീപം ഒളിമ്പിക് സംഘാടകർക്ക് കൈമാറും.