ടോക്കിയോ : പാര അത്‌ലറ്റുകളുടെ അതിജീവനത്തിന് ആദരവര്‍പ്പിച്ചും, കൊവിഡ് -19 മഹാമാരി സൃഷ്ടിച്ച കടുത്ത ദുരിതത്തിലും മുന്നോട്ടുപോകാനുള്ള സന്ദേശം നല്‍കിയും 16ാമത് പാരലിമ്പിക്‌സിന് ടോക്കിയോയില്‍ ഔദ്യോഗിക തുടക്കം.
വൈവിധ്യങ്ങളുടേയും ഉൾപ്പെടുത്തലിന്‍റെയും പ്രതീകമായ 'പാരാ എയർപോർട്ടില്‍' ആണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പാര അത്‌ലറ്റുകളുടെ മനോവീര്യം ചിത്രീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ആരംഭം.
അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ആൻഡ്രൂ പാർസണ്‍സും ജാപ്പനീസ് ചക്രവർത്തി നരുഹിറ്റോയെയും താരങ്ങളെ സ്വാഗതം ചെയ്തു.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ജാവലിൽ ത്രോയിൽ എഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ തെക്‌ചന്ദ് ഇന്ത്യൻ പതാകയേന്തി.