യൂജിന്‍ : ടോക്കിയോ ഒളിമ്പിക്‌സിലെ സുവര്‍ണ നേട്ടത്തിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേട്ടവുമായി ചരിത്രം കുറിച്ചിരിക്കുകയാണ് നീരജ് ചോപ്ര. യുഎസിലെ യൂജിനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിനില്‍ 88.13 മീറ്റർ ദൂരത്തോടെ വെള്ളിമെഡലാണ് നീരജ് എറിഞ്ഞിട്ടത്.
തന്‍റെ നാലാം ശ്രമത്തിലാണ് താരം വെള്ളിത്തിളക്കമുള്ള ദൂരം കണ്ടെത്തിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ പുരുഷതാരവും രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാവാന്‍ നീരജിന് കഴിഞ്ഞു.