കേരളം

kerala

ETV Bharat / sports

കലി തീര്‍ത്തത് അമ്പയറുടെ ചെയറിനോട് ; മെക്‌സിക്കന്‍ ഓപ്പണില്‍ നിന്നും സ്വരേവിനെ പുറത്താക്കി - അലക്‌സാണ്ടര്‍ സ്വരേവ്

നടപടി 'സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്' വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി

Alexander Zverev expelled  Alexander Zverev at Mexican Open  Alexander Zverev struck chair  Alexander Zverev news  അലക്‌സാണ്ടര്‍ സ്വരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്നും പുറത്താക്കി  അലക്‌സാണ്ടര്‍ സ്വരേവ്  മെക്‌സിക്കന്‍ ഓപ്പണ്‍
കലി തീര്‍ത്തത് അമ്പയറുടെ ചെയറിനോട്; സ്വരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്നും പുറത്താക്കി

By

Published : Feb 23, 2022, 6:24 PM IST

അകാപുൾകോ (മെക്‌സിക്കോ) : ജര്‍മനിയുടെ ലോക മൂന്നാം നമ്പര്‍ ടെന്നിസ് താരം അലക്‌സാണ്ടര്‍ സ്വരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്നും പുറത്താക്കി. 'സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിന്' വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ചൊവ്വാഴ്‌ച രാത്രി നടന്ന ഡബിള്‍സ് മത്സരത്തിലെ തോല്‍വിക്ക് ശേഷം അമ്പയറുടെ ചെയറില്‍ തുടര്‍ച്ചയായി അടിച്ചാണ് താരം ദേഷ്യം തീര്‍ത്തത്. ബ്രസീല്‍ താരം മാര്‍സെലോ മെലോയ്ക്ക് ഒപ്പം മത്സരിച്ച സ്വരേവ് 6-2,4-6(10-6) എന്ന സ്‌കോറിന് ലോയ്‌ഡ് ഗ്ലാസ്പൂള്‍- ഹാരി ഹെലിയോവാര സഖ്യത്തോടാണ് തോല്‍വി വഴങ്ങിയത്.

കളിക്കിടയിലെ അമ്പയറുടെ ലൈന്‍ കോളില്‍ സ്വരേവ് അസ്വസ്ഥനായിരുന്നു. നേരിയ വ്യത്യാസത്തിലാണ് അമ്പയറുടെ കാലില്‍ 24കാരനായ സ്വരേവിന്‍റെ റാക്കറ്റുകൊണ്ടുള്ള അടി ഏല്‍ക്കാതിരുന്നത്.

also read: ഇവരാണ് ഭാവിയിലെ നായകൻമാർ: രോഹിത് വെളിപ്പെടുത്തിയത് മൂന്ന് പേരുകള്‍

അതേസമയം സിംഗിള്‍സ് വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ സ്വരേവ് രണ്ടാം റൗണ്ടിലെത്തിയിരുന്നു. അമേരിക്കയുടെ ജെന്‍സന്‍ ബ്രൂക്ക്‌സ്‌ബൈയെയാണ് 3-6, 7-6(10), 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചിരുന്നത്. ഇതോടെ താരത്തിന്‍റെ എതിരാളിക്ക് ക്വാര്‍ട്ടറിലേക്ക് വാക്ക്ഓവര്‍ ലഭിക്കും.

ABOUT THE AUTHOR

...view details