കേരളം

kerala

ETV Bharat / sports

നോർവേ ചെസ്സ്‌: ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ തോല്‍പ്പിച്ച് വിശ്വനാഥൻ ആനന്ദ്

നോർവേ ചെസ്സിന്‍റെ ബ്ലിറ്റ്സ് ഇനത്തിന്‍റെ ഏഴാം റൗണ്ടിലാണ് നോര്‍വീജയന്‍ താരത്തിന് വിശ്വനാഥൻ ആനന്ദിന് മുന്നില്‍ പിഴച്ചത്.

Viswanathan Anand beats Magnus Carlsen  Norway Chess  Viswanathan Anand wins  Indian Chess updates  ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ തോല്‍പ്പിച്ച് വിശ്വനാഥൻ ആനന്ദ്  വിശ്വനാഥൻ ആനന്ദ്  മാഗ്നസ് കാൾസണ്‍  നോർവേ ചെസ്സ്
നോർവേ ചെസ്സ്‌: ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസണെ തോല്‍പ്പിച്ച് വിശ്വനാഥൻ ആനന്ദ്

By

Published : May 31, 2022, 8:02 PM IST

സ്റ്റാവഞ്ചർ (നോർവേ): ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ കീഴടക്കി ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്. നോർവേ ചെസ്സിന്‍റെ ബ്ലിറ്റ്സ് ഇനത്തിന്‍റെ ഏഴാം റൗണ്ടിലാണ് നോര്‍വീജിയന്‍ താരത്തിന് വിശ്വനാഥൻ ആനന്ദിന് മുന്നില്‍ പിഴച്ചത്. വിജയത്തോടെ നാലാം സ്ഥാനത്ത് ടൂര്‍ണമെന്‍റ് അവസാനിപ്പിക്കാന്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ ആനന്ദിന് കഴിഞ്ഞു.

നേരത്തെ അനീഷ് ഗിരി (നെതർലൻഡ്‌സ്), മാക്‌സിം വാച്ചിയർ-ലാഗ്രേവ് (ഫ്രാൻസ്) എന്നിവരോട് തോൽവി വഴങ്ങിയ ആനന്ദ് 10 കളിക്കാർ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ അഞ്ച് പോയിന്‍റോടെയാണ് നാലാമതെത്തിയത്. ബ്ലിറ്റ്സില്‍ ആര്യൻ താരിയെ (നോർവേ) തോൽപ്പിച്ച് തുടങ്ങിയ ആനന്ദ് രണ്ടാം റൗണ്ടിൽ സമനില വഴങ്ങി.

മൂന്നാം റൗണ്ടിൽ വെറ്ററൻ താരം വെസെലിൻ ടോപലോവിനെതിരെ വിജയം നേടിയ ആനന്ദ് നാലാം റൗണ്ടില്‍ ടെയ്‌മൂർ റഡ്‌ജബോവുമായി പോയിന്‍റ് പങ്കിട്ടു. തുടര്‍ന്ന് അനീഷ് ഗിരിയോട് തോൽവിയും ഹാവോ വാംഗുമായി (ചൈന) സമനില വഴങ്ങിയതിനും ശേഷമാണ് ആനന്ദ് കാള്‍സണെതിരെയെത്തിയത്.

also read: ആര്‍ത്തവ വേദനയില്‍ സ്വപ്‌നം പൊലിഞ്ഞു; കളിക്കളത്തില്‍ പുരുഷനായിരുന്നെങ്കിലെന്ന് ചാങ് ഷിന്‍വെന്‍

ടൂര്‍ണമെന്‍റിലെ ക്ലാസിക്കല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ വച്ചിയർ-ലാഗ്രേവാണ് ആനന്ദിന്‍റെ എതിരാളി. അതേസമയം അടുത്തിടെ കാൾസണ്‍ ഇന്ത്യയുടെ കൗമാര താരം ആര്‍.പ്രജ്ഞാനന്ദയോട് കീഴടങ്ങിയിരുന്നു. ചെസ്സബിൾ മാസ്റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണമെന്‍റിന്‍റെ അഞ്ചാം റൗണ്ടിലാണ് കാള്‍സണ്‍ പ്രജ്ഞാനന്ദയ്‌ക്ക് മുന്നില്‍ വീണത്.

ABOUT THE AUTHOR

...view details