കേരളം

kerala

ETV Bharat / sports

വിനേഷ് ഫോഗാട്ട് വിദേശ പരിശീലനം തുടരും ; 20.21 ലക്ഷം രൂപ അനുവദിച്ചു - ഒളിമ്പിക്സ്

ജൂലെെ ആദ്യ വാരം വരെയാണ് താരം വിദേശത്ത് പരിശീലനം തുടരുക.

Vinesh Phogat  റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ  റെസ്‌ലിങ്  ഗുസ്തി  വിനേഷ് ഫോഗാട്ട്  ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം  ബൾഗേറിയ  ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ്
വിനേഷ് ഫോഗാട്ട് വിദേശ പരിശീലനം തുടരും; 20.21 ലക്ഷം രൂപ അനുവദിച്ചു

By

Published : May 20, 2021, 9:34 PM IST

ന്യൂഡൽഹി : ഒളിമ്പിക്സ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ ഗുസ്തി താരവും ഏഷ്യൻ ചാമ്പ്യനുമായ വിനേഷ് ഫോഗാട്ട് വിദേശ പരിശീലനം തുടരും. ഇത് സംബന്ധിച്ച് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) സമര്‍പ്പിച്ച അപേക്ഷയ്ക്ക് മിഷൻ ഒളിമ്പിക് സെൽ അംഗീകാരം നൽകി. ജൂലെെ ആദ്യവാരം വരെയാണ് താരം വിദേശത്ത് പരിശീലനം തുടരുക.

ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം(ടോപ്സ്) വഴിയാണ് ഡബ്ല്യുഎഫ്ഐ പ്രസ്തുത അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ബൾഗേറിയയില്‍ പരിശീലനം നടത്തുന്ന വിനേഷ് തുടര്‍ന്ന് ഹംഗറിയിലും പോളണ്ടിലും പരിശീലനം നടത്തും. ഇതിനിടെ ജൂണ്‍ ഒമ്പത് മുതല്‍ക്ക് 13 വരെ നടക്കുന്ന പോളണ്ട് ഓപ്പണിലും താരം പങ്കെടുക്കുന്നുണ്ട്.

also read: ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ത്യന്‍ വനിതകള്‍ ; നേരിടുക ഓസിസിനെ

പരിശീലനത്തിനും മത്സരത്തിനുമായി 20.21 ലക്ഷം രൂപ അനുവദിക്കണമെന്നാണ് താരം സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഇതുവരെ ടോപ്‌സിൽ നിന്ന് 1.13 കോടി രൂപയുടെ സാമ്പത്തിക സഹായം വിനേഷ് ഫോഗാട്ടിന് ലഭിച്ചിട്ടുണ്ട്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് 53 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗാട്ട് ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തത്. ജൂലെെ 23നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക.

ABOUT THE AUTHOR

...view details