ജക്കാര്‍ത്ത: ഇന്തോനേഷ്യൻ ഓപ്പൺ ടെന്നീസ് കിരീടം നിലനിര്‍ത്തി ഡെന്‍മാര്‍ക്കിന്‍റെ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടര്‍ അക്‌സല്‍സണ്‍. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ സാവു ജുന്‍ പെങിനെയാണ് അക്‌സല്‍സണ്‍ തോല്‍പ്പിച്ചത്.
ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് അക്‌സല്‍സണ്‍ മത്സരം പിടിച്ചത്. സ്‌കോര്‍: 21-9, 21-10. ഒരാഴ്‌ച മുമ്പ് ഇന്തോനീഷ്യ മാസ്‌റ്റേഴ്‌സിലും അക്‌സല്‍സണ്‍ കിരീടം ഉയര്‍ത്തിയിരുന്നു.