കേരളം

kerala

ETV Bharat / sports

ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് : ദേശീയ റെക്കോഡ് തകര്‍ത്ത് വേദാന്ത് മാധവന്‍ - ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷ്

ദേശീയ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 16:01.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് വേദാന്ത് മാധവന്‍

Vedaant Madhavan  Vedaant Madhavan creates new meet record in 1500m freestyle  Junior National Aquatic Championships  വേദാന്ത് മാധവന്‍  ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷ്  actor r madhavan
ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷ്: ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവന്‍ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷ്: ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവന്‍

By

Published : Jul 18, 2022, 2:04 PM IST

ഭുവനേശ്വര്‍ : നീന്തലില്‍ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലിലെ ദേശീയ ജൂനിയര്‍ റെക്കോഡ് തകര്‍ത്ത് മഹാരാഷ്‌ട്രയുടെ വേദാന്ത് മാധവന്‍. 48ാമത് ദേശീയ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലാണ് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ആണ്‍കുട്ടികളുടെ ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ 16:01.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് വേദാന്ത് ഒന്നാമതെത്തിയത്.

ഇതോടെ 2017ല്‍ സ്വന്തം നാട്ടുകാരന്‍ കൂടിയായ അദ്വൈദ് പേജ് സ്ഥാപിച്ച 16:06.43 സെക്കന്‍ഡിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. കര്‍ണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷ് (16:21.98 സെക്കന്‍ഡ്) രണ്ടാമതും, ബംഗാളിന്റെ ശുഭോജീത് ഗുപ്ത (16:34.06 സെക്കന്‍ഡ്) മൂന്നാമതുമെത്തി. നടന്‍ മാധവന്‍റെ മകനാണ് വേദാന്ത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ബിജു പട്നായിക് സ്വിമ്മിങ് പൂളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

അതേസമയം പെൺകുട്ടികളുടെ ഗ്രൂപ്പ് രണ്ടിലെ 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ കർണാടകയുടെ ഹർഷിക രാമചന്ദ്ര പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 4:29.25 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌താണ് താരം പുതിയ മീറ്റ് റെക്കോഡ് തീര്‍ത്തത്. കര്‍ണാടകയുടെ തന്നെ റുജുല എസ് ( 4:39.53 സെക്കൻഡ്) വെള്ളി നേടി.

200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലും ഹർഷിക പുതിയ മീറ്റ് റെക്കോഡിട്ടു. 2:23.20 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് താരം ഒന്നാമതെത്തിയത്. ഇതോടെ അപേക്ഷ ഫെർണാണ്ടസിന്‍റെ (2:23.67 സെക്കൻഡ്) മൂന്ന് വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തകര്‍ന്നത്.

ABOUT THE AUTHOR

...view details