ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്‍റെ നവോമി ഒസാക്ക പുറത്ത്. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ അമേരിക്കയുടെ ഡാനിയേൽ കോളിൻസിനോടാണ് ഒസാക്ക കീഴടങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-6, 6-3 എന്ന സ്‌കോറിനാണ് രണ്ട് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായ ഒസാക്കയുടെ തോല്‍വി.
യുഎസ് ഓപ്പണ്‍: നവോമി ഒസാക്കയ്‌ക്ക് നിരാശ; ആദ്യ റൗണ്ടില്‍ തോറ്റ് പുറത്ത്
യുഎസ് ഓപ്പണ്‍ ടെന്നിസിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഡാനിയേൽ കോളിൻസിനോട് നവോമി ഒസാക്കയ്‌ക്ക് തോല്‍വി.
സമീപ കാലത്തായി മോശം ഫോമിലാണ് ഒസാക്ക. ഈ വർഷം ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ തോറ്റ താരം റാങ്കിങ്ങിൽ 44-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതേസമയം നിലവിലെ ചാമ്പ്യന്‍ എമ്മ റാഡുകാനുവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഫ്രഞ്ച് താരം അലീസെ കോര്‍നെറ്റാണാണ് എമ്മ റാഡുകാനുവിനെ തോല്‍പ്പിച്ചത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 19കാരിയായ ബ്രിട്ടീഷ് താരം 32കാരിയായ അലീസെയോട് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 3-6, 3-6.തോല്‍വിയോടെ 2017ല്‍ ആഞ്‌ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ ചാമ്പ്യനും കൂടിയായി എമ്മ. 2005ല്‍ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും നിലവിലെ ചാമ്പ്യനായിരിക്കെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിട്ടുണ്ട്.