കേരളം

kerala

ETV Bharat / sports

Uefa Nations League: സ്‌പെയിനിനും പോര്‍ച്ചുഗലിനും ഇന്ന് ജയിക്കണം - ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗലും സ്‌പെയിനും തമ്മില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

uefa nations league  portugal vs switzerland  spain vs czech republic  cristiano ronaldo  യുവേഫ നേഷന്‍സ് ലീഗ്  ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ  പോര്‍ച്ചുഗല്‍ മത്സരം
Uefa Nations League: സ്‌പെയിനും പോര്‍ച്ചുഗലിനും ഇന്ന് നിര്‍ണായക ദിനം

By

Published : Jun 5, 2022, 12:45 PM IST

ലിസ്‌ബണ്‍:യുവേഫ നേഷന്‍സ് ലീഗില്‍ ആദ്യ ജയം തേടി പോര്‍ച്ചുഗലും, സ്‌പെയിനും ഇന്നിറങ്ങും. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയ്‌ക്ക് ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റെത്തുന്ന സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളികള്‍. ആദ്യ കളിയില്‍ സമനില വഴങ്ങിയ പോര്‍ച്ചുഗലിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.

ആദ്യ മത്സരത്തില്‍ പാളിപ്പോയ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാനാകും പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോസ് സാന്‍റോസ് ശ്രമിക്കുക. റൊണാള്‍ഡോയ്‌ക്കൊപ്പം ഡിയോഗോ ജോട്ടയും മുന്നേറ്റ നിരയിലേക്കിന്ന് തിരിച്ചെത്തിയേക്കും. മധ്യ നിരയിലെ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെയും, ബെര്‍ണാഡോ ഡി സില്‍വയുടെയും പ്രകടനവും ഇന്ന് നിര്‍ണായകമാണ്.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്കാണ് സ്‌പെയിനിന്‍റെ എതിരാളി. ടൂര്‍ണമെന്‍റില്‍ ആദ്യ ജയം തേടിയിറങ്ങുന്ന സ്‌പാനിഷ് ടീം ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി 12:15-നാണ് രണ്ട് മത്സരവും ആരംഭിക്കുന്നത്. ആദ്യമത്സരത്തില്‍ പോർച്ചുഗലിനോട് സമനില വഴങ്ങിയാണ് സ്‌പെയിൻ ഇന്ന് കളിക്കാനെത്തുന്നത്.

Also read:Uefa Nations League: അടിക്ക് തിരിച്ചടി, ഇറ്റലി -ജര്‍മ്മനി മത്സരം സമനിലയില്‍; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഹംഗറി

ABOUT THE AUTHOR

...view details