കേരളം

kerala

ETV Bharat / sports

യുവേഫ നേഷന്‍സ് ലീഗ് : ഡെന്മാർക്കിന് അദ്യ തോല്‍വി ; ക്രൊയേഷ്യയ്‌ക്ക് അദ്യ ജയം - ഡെന്മാർക്ക് vs ക്രൊയേഷ്യ

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ 69ാം മിനിട്ടില്‍ മരിയോ പസാലിക്കാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്

croatia vs denmark highlights  croatia vs denmark  uefa nations league  mario pasalic  croatia beat denmark  യുവേഫ നേഷന്‍സ് ലീഗ്  ഡെന്മാർക്ക് vs ക്രൊയേഷ്യ  മരിയോ പസാലിക്
യുവേഫ നേഷന്‍സ് ലീഗ്: ഡെന്മാർക്കിന് അദ്യ തോല്‍വി; ക്രൊയേഷ്യയ്‌ക്ക് അദ്യ ജയം

By

Published : Jun 11, 2022, 11:10 AM IST

കോപ്പൻഹേഗൻ (ഡെന്മാര്‍ക്ക്) : യുവേഫ നേഷന്‍സ് ലീഗില്‍ ഡെന്മാർക്കിന്‍റെ വിജയക്കുതിപ്പിന് വിരാമം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയാണ് ഡെന്മാർക്കിനെ വീഴ്‌ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ 69ാം മിനിട്ടില്‍ മരിയോ പസാലിക്കാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്. ലക്ഷ്യത്തിലേക്ക് കൂടുതൽ ഷോട്ടുകൾ തൊടുത്തത് ഡെന്മാർക്കായിരുന്നു. എന്നാല്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ ക്രൊയേഷ്യയ്ക്ക് മുന്‍തൂക്കം ലഭിച്ചു.

നേഷന്‍സ് ലീഗിലെ രണ്ട് ജയമുള്‍പ്പടെ തുടർച്ചയായ അഞ്ച് വിജയങ്ങൾക്ക് ശേഷമാണ് ഡെന്മാർക്ക് തോല്‍വി വഴങ്ങുന്നത്. ക്രൊയേഷ്യയ്‌ക്കെതിരെ തോറ്റെങ്കിലും ഗ്രൂപ്പ്‌ എയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഡെന്മാർക്ക്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയത്തോടെ ആറ് പോയിന്‍റാണ് സംഘത്തിനുള്ളത്.

also read: യുവേഫ നേഷന്‍സ് ലീഗ് : ആദ്യ ജയത്തിനായി ഫ്രാന്‍സിന് കാത്തിരിക്കണം, ഓസ്ട്രിയക്കെതിരെ സമനിലക്കുരുക്ക്

അതേസമയം ആദ്യ ജയത്തോടെ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്‍റാണ് സംഘത്തിനുള്ളത്. മുന്‍ മത്സരങ്ങളില്‍ ഒരു തോല്‍വിയും ഒരു സമനിലയുമാണ് സംഘത്തിന് നേടാനായിരുന്നത്.

ABOUT THE AUTHOR

...view details