നെയ്‌റോബി: അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. വനിതകളുടെ ലോങ് ജംപില്‍ ഷൈലി സിങ്ങാണ് വെള്ളി മെഡല്‍ നേടിയത്. 6.59 ദൂരം കണ്ടെത്തിയാണ് ഷൈലിയുടെ മെഡല്‍ നേട്ടം.
ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തിലാണ് വെള്ളിയിലേക്ക് കുതിച്ചത്. 6.60 മീറ്റര്‍ ദൂരം കണ്ടെത്തിയ സ്വീഡന്‍റെ യൂറോപ്യൻ ചാമ്പ്യന്‍ മജ അസ്‌കാജാണ് സ്വര്‍ണം നേടിയത്.