ബംഗളൂരു:ബംഗളൂരു സായി കേന്ദ്രത്തില്‍ പരിശീലനം പുനരാരംഭിച്ചു. ടോക്കിയോ ഒളിമ്പിക്സിന് തയാറെടുക്കുന്ന അത്‌ലറ്റുകളും ഹോക്കി താരങ്ങളുമാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലിയില്‍ ചെറിയ രീതിയിലുള്ള പരിശീലമാണ് നടത്തുന്നത്. അത്‌ലറ്റുകൾ സാമൂഹ്യ അകലം പാലിച്ച് പരിശീലിക്കുമ്പോൾ ഹോക്കി താരങ്ങൾ ആറ് പേർ അടങ്ങുന്ന രണ്ട് സംഘമായാണ് പരിശീലിക്കുന്നത്.
ബംഗളൂരു സായി കേന്ദ്രത്തില്‍ പരിശീലനം പുനരാരംഭിച്ചു
ആദ്യ ഘട്ടമെന്ന നിലിയില്‍ ചെറിയ രീതിയിലുള്ള പരിശീലമാണ് അത്‌ലറ്റുകളും ഹോക്കി താരങ്ങളും നടത്തുന്നത്
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാമത്തെ തവണയാണ് കേന്ദ്രത്തില്‍ പരിശീലനം പുനരാരംഭിക്കുന്നത്. നേരത്തെ രണ്ടാഴ്‌ച മുമ്പ് പരിശീലനം പുനരാരംഭിച്ചെങ്കിലും ഹോസ്‌റ്റലിലെ പാചക തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പരിശീലനം വീണ്ടും ആരംഭിച്ചത്.
അതേസമയം പരിശീലനം നടത്തുന്നിടത്തേക്ക് കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി പരിശീലകർക്ക് നിലവില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. അതേസമയം ഏഴ് പരിശീലകർക്കിടയില്‍ നടത്തിയ കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ക്യാമ്പ്. മലയാളി താരം കെടി ഇർഫാന്‍ ഉൾപ്പെയുള്ള താരങ്ങളാണ് ബംഗളൂരുവിലെ സായി കേന്ദത്തിലുള്ളത്.