കേരളം

kerala

ETV Bharat / sports

പാരാലിമ്പിക്‌സ്: ഷൂട്ടിങ്ങില്‍ സിങ്‌രാജ് അദാനയ്‌ക്ക് വെങ്കലത്തിളക്കം - പാരാലിമ്പിക്‌സ്

ടോക്കിയോയില്‍ ഷൂട്ടിങ് ഇനത്തില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്.

Tokyo Paralympics  സിങ്‌രാജ് അദാന  ടോക്കിയോ പാരാലിമ്പിക്സ്  പാരാലിമ്പിക്‌സ്  Shooter Singhraj Adana
പാരാലിമ്പിക്‌സ്: ഷൂട്ടിങ്ങില്‍ സിങ്‌രാജ് അദാനയ്‌ക്ക് വെങ്കലത്തിളക്കം

By

Published : Aug 31, 2021, 12:53 PM IST

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ കൊയ്‌ത്ത് തുടരുന്നു. ചൊവ്വാഴ്‌ച സിങ്‌രാജ് അദാനയാണ് ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ (എസ്‌എച്ച് 1) വിഭാഗത്തില്‍ 216.8 പോയിന്‍റോടെയാണ് താരം മൂന്നാം സ്ഥാനത്തെത്തിയത്.

ടോക്കിയോയില്‍ ഷൂട്ടിങ് ഇനത്തില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടം കൂടിയാണിത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ അവാനി ലേഖാരയാണ് സ്വര്‍ണം വെടിവെച്ചിട്ടത്. 249.6 പോയിന്‍റ് നേടിയ 19കാരിയായ താരം ലോക റെക്കോഡോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

also read: ഇൻസ്റ്റഗ്രാം റെക്കോഡുകൾ തകർത്ത് ക്രിസ്റ്റ്യാനോയുടെ മടങ്ങി വരവ് പ്രഖ്യാപനം

ABOUT THE AUTHOR

...view details