ടോക്കിയോ: ഈ വര്‍ഷം ജൂലൈയില്‍ ജപ്പാനില്‍ നടത്താനിരുന്ന ഒളിമ്പിക്‌സ് 2021ലേക്ക് മാറ്റിവച്ചു. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗെയിംസ് മാറ്റിവച്ചത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ഗെയിംസ് നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഒളിമ്പിക്‌സ് കൃത്യസമയത്ത് നടത്തുമെന്നായിരുന്നു ജപ്പാന്‍ ആദ്യം നിലപാടെടുത്തത്. പിന്നാലെ പല രാജ്യങ്ങളും താരങ്ങളെ അയക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
ഒളിമ്പിക്‌സ് 2021ലേക്ക് മാറ്റി
ഒളിമ്പിക്‌സ് 2021ലേക്ക് മാറ്റി
17:54 March 24
ഈ വര്‍ഷം ജൂലൈയിലായിരുന്നു ഗെയിംസ് നടക്കേണ്ടിയിരുന്നത്.
Last Updated : Mar 24, 2020, 7:32 PM IST