കേരളം

kerala

ETV Bharat / sports

' ഇഷ്‌ടതാരം ക്രിസ്റ്റ്യാനോ, പക്ഷേ കപ്പ് ബ്രസീലിന്'; ഇത് ലോകകപ്പിനെ കുറിച്ച് അടപടലം അറിയുന്ന ആറ് വയസുകാരൻ റാദിന്‍ റെനീഷ് - പോർച്ചുഗല്‍

ഖത്തര്‍ ലോകകപ്പിലെ ടീമുകളെയും താരങ്ങളെയും എണ്ണിപ്പറഞ്ഞ് ടീമുകളുടെ കരുത്തും ന്യൂനതകളും സാധ്യതകളും അവലോകനം നടത്തി വൈറലായി ഒന്നാം ക്ളാസുകാരന്‍ റാദിന്‍ റെനീഷ്, ഇത്തവണ ബ്രസീല്‍ കിരീടമുയർത്തുമെന്നും ആറു വയസ്സുകാരന്‍റെ പ്രവചനം.

Thrissur  Radhin Raneesh  analyses and Predicts the Qatar Worldcup  Qatar  Worldcup  Teams and teammates  കപ്പ് ബ്രസീലിന്  ഖത്തര്‍  ലോകകപ്പ്  ഖത്തര്‍ ലോകകപ്പ്  അവലോകനവും പ്രവചനവും  ടീമുകളും താരങ്ങളും റാദിന് മനഃപ്പാഠം  റാദിന്‍ റെനീഷ്  റാദിന്‍  ബ്രസീല്‍  പ്രവചനം  തൃശൂര്‍  പോർച്ചുഗല്‍  യൂറോ കപ്പ്
'ഇത്തവണ കപ്പ് ബ്രസീലിന്'; ഖത്തര്‍ ലോകകപ്പ് അവലോകനവും പ്രവചനവും നടത്തി 'കൊച്ച് അനലിസ്‌റ്റ്', ടീമുകളും താരങ്ങളും റാദിന് മനഃപ്പാഠം

By

Published : Nov 16, 2022, 8:03 PM IST

തൃശൂര്‍: ഫുട്‌ബാള്‍ ലോകകപ്പ് അവലോകനം നടത്തി വൈറലായ ഒന്നാം ക്ളാസുകാരനുണ്ട് തൃശൂരില്‍. അമ്മാടം വെങ്ങിണിശ്ശേരി സ്വദേശി റാദിന്‍ റെനീഷാണ് കക്ഷി. പോർച്ചുഗല്‍ ടീമിന്‍റെ കട്ട ഫാന്‍ ആണെങ്കിലും, ഇത്തവണ ബ്രസീല്‍ കിരീടമുയർത്തുമെന്നാണ് ഈ ആറു വയസ്സുകാരന്‍റെ പ്രവചനം.

ഖത്തര്‍ ലോകകപ്പ് അവലോകനവും പ്രവചനവും നടത്തി റാദിന്‍ റെനീഷ്

തൃശൂർ വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ റാദിന്‍ റെനീഷ് ഇതൊന്നും വെറുതെ പറയുന്നതല്ല. ഖത്തര്‍ ലോകകപ്പില്‍ കളിക്കുന്ന ടീമുകളെത്ര, ഇതില്‍ ഓരോ ടീമിലും കളിക്കുന്ന താരങ്ങള്‍ ആരെല്ലാം, എത്ര ഗ്രൂപ്പുകളുണ്ട്, ഗ്രൂപ്പ് തിരിച്ചുള്ള ടീമുകള്‍ ഏതെല്ലാം തുടങ്ങി എല്ലാം റാദിന്‍ കൃത്യമായി എണ്ണിയെണ്ണി പറയും.

കംപ്ലീറ്റ് വിവരങ്ങളും അറിയാം: ലോകകപ്പിലെ ടീമുകളേയും ഗ്രൂപ്പുകളെയുമെല്ലാം വെറുതെ എണ്ണിപ്പറഞ്ഞ് പോവുക മാത്രമല്ല, ഓരോ ടീമിന്‍റെയും കരുത്തും ന്യൂനതകളും സാധ്യതകളും വരെ റാദിന്‍ പറയും. കഴിഞ്ഞ യൂറോ കപ്പ് മുതലാണ് റാദിന്‍ ഫുട്‌ബോള്‍ ആരാധകനായതെന്നും ഇപ്പോള്‍ എല്ലാ മത്സരങ്ങളും മുടങ്ങാതെ കാണുമെന്നും പിതാവ് റെനീഷ് പറയുന്നു.

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ പോലെ മികച്ചൊരു ഫുട്ബോളറാകണമെന്നാണ് റാദിന്‍റെ ആഗ്രഹം. ഇതിനായി യുകെജി മുതല്‍ ഫുട്ബോള്‍ പരിശീലനവും നടത്തുന്നുണ്ട്. മാതാപിതാക്കളായ റെനീഷും ഷബാനയും റാദിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

ABOUT THE AUTHOR

...view details