കേരളം

kerala

ETV Bharat / sports

ബെസ്റ്റ് മെസി തന്നെ, പക്ഷേ ഇന്ത്യയില്‍ നിന്ന് ഒറ്റവോട്ടും താരത്തിനില്ല...വിവരങ്ങളിങ്ങനെ - ഫിഫ ദി ബെസ്റ്റ് 2023

FIFA The Best Award 2023: ഫിഫ ദി ബെസ്റ്റ് പുരസ്‌ക്കാരത്തിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയ വിവരങ്ങള്‍ പുറത്ത്.

Sunil Chhetri vote FIFA Best Awards  Igor Stimac vote FIFA Best Awards  ഫിഫ ദി ബെസ്റ്റ് 2023  ലയണല്‍ മെസി
FIFA The Best Award 2023 Sunil Chhetri and Igor Stimac votes revealed

By ETV Bharat Kerala Team

Published : Jan 16, 2024, 2:54 PM IST

ലണ്ടന്‍: 2023-ലെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കാണ് ലഭിച്ചത്. (Lionel Messi beat Erling Haaland to Win FIFA The Best Award 2023) യുവതാരങ്ങളായ എര്‍ലിങ് ഹാലന്‍ഡ് (Erling Haaland), ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ പിന്നിലാക്കിയാണ് 36-കാരനായ മെസിയുടെ പുരസ്‌ക്കാര നേട്ടം. പരിശീലകർ, ദേശീയ ടീം ക്യാപ്റ്റൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാര ജേതാവിനെ കണ്ടെത്തുന്നത്.

ഇതില്‍ പരിശീലകർ, ദേശീയ ടീം ക്യാപ്റ്റൻമാർ, മാധ്യമപ്രവർത്തകർ എന്നിവര്‍ക്ക് മൂന്ന് പേര്‍ക്ക് വോട്ടുചെയ്യാനുള്ള അവസരമുണ്ട്. ഫസ്റ്റ് ചോയ്‌സ്, സെക്കന്‍റ് ചോയ്‌സ്, തേര്‍ഡ് ചോയ്‌സ് എന്നിങ്ങനെയാണ് ഇവരുടെ മൂന്ന് വോട്ടുകളും രേഖപ്പെടുത്തുക. ഫസ്റ്റ് ചോയ്‌സാവുന്ന കളിക്കാരന് അഞ്ച് പോയിന്‍റാണ് ലഭിക്കുക. രണ്ടാമത്തെ കളിക്കാരന് മൂന്നും മൂന്നാമത്തെ കളിക്കാരന് ഒരു പോയിന്‍റും കിട്ടും.

ആകെയുള്ള വോട്ടിന്‍റെ 25 ശതമാനം വീതം ഓരോ വിഭാഗങ്ങളിൽ നിന്നും പരിഗണിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്. ഇതു പ്രകാരം ലയണല്‍ മെസി, എര്‍ലിങ് ഹാലന്‍ഡ് എന്നിവര്‍ക്ക് 48 പോയിന്‍റ് വീതമാണ് ലഭിച്ചത്. കിലിയന്‍ എംബാപ്പെയ്‌ക്ക് 35 പോയിന്‍റും കിട്ടി. കൂടുതല്‍ ദേശീയ ടീമിന്‍റെ ക്യാപ്റ്റന്മാരുടെ ഫസ്റ്റ് ചോയ്‌സ് വോട്ട് ലഭിച്ചതോടെയാണ് എര്‍ലിങ് ഹാലന്‍ഡിനെ മറികടന്ന് മെസി പുരസ്‌കാര ജേതാവായത്.

ഇതിന്‍റെ വിവരങ്ങള്‍ ഫിഫ തങ്ങളുടെ വെബ്‌സെറ്റില്‍ പങ്കുവച്ചിട്ടുണ്ട്. ദേശീയ ടീം ക്യാപ്റ്റന്‍, പരിശീലകന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നീ വിഭാഗത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും മെസിയ്‌ക്ക് ഒരൊറ്റ വോട്ടും ലഭിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ക്യാപ്റ്റന്‍ സുനിൽ ഛേത്രി, പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്, മാധ്യമപ്രവര്‍ത്തകനായി ധിമാൻ സർക്കാർ എന്നിവരാണ് ഇന്ത്യയില്‍ നിന്നും വോട്ട് ചെയ്‌തിട്ടുള്ളത്. (FIFA The Best Award 2023- Sunil Chhetri and Igor Stimac's votes revealed)

സുനിൽ ഛേത്രി തന്‍റെ ഫസ്റ്റ് ചോയ്‌സ് വോട്ട് നല്‍കിയത് എർലിങ് ഹാലണ്ടിനാണ്. യഥാക്രമം സ്പാനിഷ് മിഡ്‌ഫില്‍ഡര്‍ റോഡ്രി, നൈജീരിയ സ്‌ട്രൈക്കര്‍ വിക്‌ര്‍ ഒസിമെന്‍ എന്നിവര്‍ക്കാണ് ഛേത്രി തന്‍റെ സെക്കന്‍റ് ചോയ്‌സ്, തേർഡ് ചോയ്‌സ് വോട്ടുകള്‍ നല്‍കിയത്. (Who got Sunil Chhetri's vote for FIFA Best Awards).

ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്‍റെ ഫസ്റ്റ് ചോയ്‌സ് വോട്ട് റോഡ്രിയ്‌ക്കാണ് ലഭിച്ചത്. അര്‍ജന്‍റൈന്‍ സ്‌ട്രൈക്കര്‍ ജൂലിയൻ അൽവാരസ്, ബെല്‍ജിയം മിഡ്‌ഫീല്‍ഡര്‍ കെവിൻ ഡി ബ്രുയ്ന്‍ എന്നിവര്‍ക്കാണ് സ്റ്റിമാച്ചിന്‍റെ മറ്റ് രണ്ട് വോട്ടുകള്‍. (Who got Lionel Messi's vote for FIFA Best Awards).

ഇന്ത്യന്‍യില്‍ നിന്നും വോട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകനായ ധിമാൻ സർക്കാർ തന്‍റെ ഫസ്റ്റ് ചോയ്‌സ് വോട്ട് നല്‍കിയിരിക്കുന്നത് എര്‍ലിങ് ഹാലന്‍ഡിനാണ്. യഥാക്രമം കെവിൻ ഡി ബ്രുയ്ന്‍, വിക്‌ര്‍ ഒസിമെന്‍ എന്നിവരാണ് ധിമാൻ സർക്കാറിന്‍റെ സെക്കന്‍റ് ചോയ്‌സ്, തേര്‍ഡ്‌ ചോയ്‌സ് വോട്ടുകള്‍ നേടിയത്.

ALSO READ:ബെസ്റ്റ് മെസി തന്നെ...പോയിന്‍റില്‍ ഒപ്പം പിടിച്ച ഹാലൻഡിനെ മറികടന്നതിങ്ങനെ...

ABOUT THE AUTHOR

...view details