കേരളം

kerala

ETV Bharat / sports

സംസ്ഥാന സ്‌കൂള്‍ കായികമേള; പാലക്കാടിനെ മറികടന്ന് എറണാകുളത്തിന്‍റെ മുന്നേറ്റം - kannur latest news

25 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 50 പോയിന്‍റുമായി എറണാകുളം മുന്നില്‍. രണ്ടാം സ്ഥാനത്ത് 48 പോയിന്‍റുമായി പാലക്കാട്. 34 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത്.

സംസ്ഥാന സ്‌കൂള്‍ കായികമേള

By

Published : Nov 17, 2019, 2:06 PM IST

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിമേളയുടെ രണ്ടാം ദിവസം പാലക്കാടിനെ മറികടന്ന് എറണാകുളത്തിന്‍റെ മുന്നേറ്റം. 25 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 50 പോയിന്‍റുമായി എറണാകുളം മുന്നില്‍. രണ്ടാം സ്ഥാനത്ത് പാലക്കാട് - 48 പോയിന്‍റ്, മൂന്നാം സ്ഥാനത്ത് കോഴിക്കോട്- 34 പോയിന്‍റ്.

സ്‌കൂളുകളില്‍ പാലക്കാട് കുമാരപുത്തൂർ ഹൈസ്‌കൂളും എറണാകുളം മണീട് ഹൈസ്‌കൂളും 15 വീതം പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 14 പോയിന്‍റുമായി കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്ത്. 13 വീതം പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തൃശൂർ നാട്ടിക ഫിഷറീസ് സ്‌കൂളും കണ്ണൂർ എളയാവൂർ എച്ച്.എസ്.എസുമാണ്.

ABOUT THE AUTHOR

...view details