കേരളം

kerala

By

Published : May 25, 2021, 7:51 PM IST

ETV Bharat / sports

ഏഴ് സംസ്ഥാനങ്ങളില്‍ 'ഖെലോ ഇന്ത്യ' കേന്ദ്രങ്ങള്‍ സ്ഥാപിക്കും

14.30 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്

Khelo India centres  Sports ministry  Kiren Rijiju  ഖെലോ ഇന്ത്യ കേന്ദ്രങ്ങള്‍  കായിക വകുപ്പ്  കിരൺ റിജിജു
ഏഴ് സംസ്ഥാനങ്ങളില്‍ 143 ഖെലോ ഇന്ത്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കായിക മന്ത്രാലയം

ന്യൂഡൽഹി: താഴെത്തട്ടിലുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 143 ഖെലോ ഇന്ത്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കായിക മന്ത്രാലയത്തിന്‍റെ തീരുമാനം. 14.30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, മിസോറം, ഗോവ, കർണാടക, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

'2028 ലെ ഒളിമ്പിക്സിൽ ഇന്ത്യയെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാക്കാനുള്ള ശ്രമമാണ് ഞങ്ങളുടേത്. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ചെറുപ്പം മുതലേ കഴിവുള്ള നിരവധി കായികതാരങ്ങളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്' പ്രസ്തുത ഉദ്യമത്തെക്കുറിച്ച് കായിക മന്ത്രി കിരൺ റിജിജു പ്രസ്താവനയില്‍ പറഞ്ഞു.

also read:'തടഞ്ഞ് നിര്‍ത്താന്‍ പ്രയാസം'; പന്തിനെക്കുറിച്ച് യുര്‍ഗെന്‍സണ്‍

അതേസമയം നാലു വര്‍ഷത്തിനിടെ രാജ്യത്തുടനീളം ആയിരത്തോളം പുതിയ ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ തുറക്കാൻ 2020 ജൂണിൽ മന്ത്രാലയം പദ്ധതിയിട്ടിരുന്നു. രാജ്യത്തെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു കേന്ദ്രം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതിന്‍റെ ഭാഗമായി 217 കേന്ദ്രങ്ങള്‍ ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ തുറന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details