കേരളം

kerala

ETV Bharat / sports

ഷൂട്ടിങ് ലോകകപ്പ്; പൻ‌വാറും അർജുൻ ബാബൂതയും 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ

ഇന്ത്യയുടെ ലോക നാലാം നമ്പർ താരം അഞ്ജും മുദ്ഗിലും 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിന് യോഗ്യത നേടിയ ഒരേ ഒരു ഇന്ത്യൻ വനിതാ താരമാണ് അഞ്ജും മുദ്ഗൽ.

By

Published : Mar 20, 2021, 12:31 PM IST

Shooting World Cup: Panwar  Babuta  Anjum in 10m air-rifle final  ഷൂട്ടിങ്ങ് ലോകകപ്പ്  10 മീറ്റർ എയർ റൈഫിൾ  ദിവ്യാൻഷ് സിംഗ് പൻ‌വാർ
ഷൂട്ടിങ്ങ് ലോകകപ്പ്: പൻ‌വാറും അർജുൻ ബാബൂതയും 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ

ന്യൂഡൽഹി: ഷൂട്ടിങ് ലോക കപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ദിവ്യാൻഷ് സിങ് പൻ‌വാറും അർജുൻ ബാബൂതയും പ്രവേശിച്ചു. ഇന്ത്യയുടെ പൻവാറും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. എട്ട് പേരാണ് ഫൈനലിൽ മത്സരിക്കുക. അതേ സമയം ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ദീപക് കുമാറിന് യോഗ്യത നേടാനായില്ല.

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ ലോക നാലാം നമ്പർ താരം അഞ്ജും മുദ്ഗിലും 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിന് യോഗ്യത നേടിയ ഒരേ ഒരു ഇന്ത്യൻ വനിതാ താരമാണ് അഞ്ജും മുദ്ഗൽ. 629.6 പോയിന്‍റുമായി രണ്ടാം സ്ഥാനം നേടിയാണ് മുദ്ഗൽ ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് ഡോ.കർണി സിംഗ് ഷൂട്ടിങ് റേഞ്ചിലാണ് ഫൈനൽ മത്സരങ്ങൾ.

ABOUT THE AUTHOR

...view details