കേരളം

kerala

ETV Bharat / sports

സന്തോഷ് ട്രോഫി: കര്‍ണാടകയെ കീഴടക്കി മണിപ്പൂര്‍ സെമിയില്‍ - സന്തോഷ് ട്രോഫി 2022

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് മണിപ്പൂരിന്‍റെ മുന്നേറ്റം.

santosh trophy 2022  manipur beat karnataka  manipur enters santosh trophy semifinals  സന്തോഷ് ട്രോഫി 2022  കര്‍ണാടക vs മണിപ്പൂര്‍
സന്തോഷ് ട്രോഫി: കര്‍ണാടകയെ കീഴടക്കി മണിപ്പൂര്‍ സെമിയില്‍

By

Published : Apr 23, 2022, 9:32 PM IST

മലപ്പുറം:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര്‍ സെമിയില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് മണിപ്പൂരിന്‍റെ മുന്നേറ്റം. മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറകിന്‍റെ വകയാണ് മറ്റൊരുഗോള്‍.

ആദ്യ പകുതി: മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ മണിപ്പൂര്‍ കര്‍ണാടകയുടെ ഗോള്‍മുഖത്തേക്ക് അക്രമണം അഴിച്ച് വിട്ടിരുന്നു. തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും സംഘത്തിന് ലക്ഷ്യം കാണാനായില്ല. തുടര്‍ന്ന് 19ാം മിനിട്ടില്‍ മണിപ്പൂര്‍ ലീഡ് എടുത്തു. വലതു വിങ്ങില്‍ കര്‍ണാടകയുടെ പ്രതിരോധ താരം ദര്‍ശന്‍ വരുത്തിയ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്.

പന്ത് ലഭിച്ച സോമിഷോണ്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് ലൂന്‍മിന്‍ലെന്‍ ഹോകിപ് ഗോളാക്കി മാറ്റി. 30ാം മിനിട്ടില്‍ കര്‍ണാടകയ്ക്ക് അവസരം ലഭിച്ചു ബോക്‌സിന് മുമ്പില്‍ നിന്ന് നടത്തിയ നീക്കത്തില്‍ ലഭിച്ച പന്ത് സുലൈമലൈ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. 34ാം മിനിട്ടില്‍ മണിപ്പൂരിന് അടുത്ത അവസരം. മധ്യനിരയില്‍ നിന്ന് സുധീര്‍ ലൈതോന്‍ജം നല്‍കിയ പാസ് സ്വീകരിച്ച ങ്ഗുല്‍ഗുലാന്‍ സിങ്‌സിട് പോസ്റ്റിലേക്ക് അടിച്ചു.

ഗോള്‍കീപ്പറെ മറികടന്ന പന്ത് ഗോള്‍പോസ്റ്റില്‍ തട്ടിയകന്നു. എന്നാല്‍ 42ാം മിനിട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ലൂന്‍മിന്‍ലെന്‍ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ ലക്ഷ്യം കാണുകയായിരുന്നു. 44ാം മിനിട്ടില്‍ സംഘം ലീഡ് മൂന്നാക്കി ഉയര്‍ത്തി. വലതു വിങ്ങിലൂടെ മുന്നേറിയ സോമിഷോണ്‍ ഷിറക് അടിച്ച പന്ത് കര്‍ണാടയുടെ ഗോള്‍കീപ്പര്‍ ജയന്ത്കുമാര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടിയ അവസരം സോമിഷോണ്‍ തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.

also read:ഐ-ലീഗില്‍ ഗോകുലത്തിന് റെക്കോഡ് കുതിപ്പ്; പഞ്ചാബ് എഫ്‌സിയെ കീഴടക്കിയത് രണ്ട് ഗോളിന്

രണ്ടാം പകുതി:രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ മുന്നേറ്റമാണ് കണ്ടത്. ഇടവേളയില്‍ കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 65ാം മിനിട്ടില്‍ വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ കര്‍ണാടക താരം ആര്യന്‍ അമ്ല നല്‍കിയ പാസ് സുധീര്‍ കൊട്ടികല നഷ്ടപ്പെടുത്തി.

നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്‍റാണ് മണിപ്പൂരിനുള്ളത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നാല് പോയിന്‍റാണ് കര്‍ണാടകയ്‌ക്കുള്ളത്.

ABOUT THE AUTHOR

...view details