കേരളം

kerala

ETV Bharat / sports

'ടെന്നിസ് നിങ്ങളെ മിസ് ചെയ്യും' ; ബാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ - സാനിയ മിര്‍സ

വിരമിക്കല്‍ പ്രഖ്യാപിച്ച ബാര്‍ട്ടിയുടെ ഭാവി ജീവിതത്തിന് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ്

Sania Mirza Reacts on Ashleigh Barty s Retirement  Sania Mirza  Ashleigh Barty  സാനിയ മിര്‍സ  ആഷ്‌ലി ബാർട്ടി
'ടെന്നീസ് നിങ്ങളെ മിസ് ചെയ്യും'; ബാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ

By

Published : Mar 23, 2022, 9:50 PM IST

ന്യൂഡല്‍ഹി : ലോക ഒന്നാം നമ്പർ വനിത താരമായിരിക്കെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഓസീസ് താരം ആഷ്‌ലി ബാർട്ടിയെ ടെന്നിസ് ലോകം മിസ് ചെയ്യുമെന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ. ബാര്‍ട്ടിയുടെ ഭാവി ജീവിതത്തിന് ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിലാണ് സാനിയ ഇക്കാര്യം കുറിച്ചത്.

ബാര്‍ട്ടി ഇതിഹാസ താരമാണ്. കോർട്ടിലും പുറത്തും അവിശ്വസനീയമായ റോൾ മോഡലാണ്. താരത്തിന് ജീവിതത്തിലെ അടുത്ത ഘട്ടത്തിന് ആശംസകൾ നേരുന്നതായും സാനിയ കുറിച്ചു.

തന്‍റെ 25ാം വയസിലാണ് ബാര്‍ട്ടി ടെന്നിസ് കോര്‍ട്ടിനോട് വിട പറഞ്ഞത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കൽ വളരെ ബുദ്ധിമുട്ടുള്ളതും വികാരം നിറഞ്ഞതുമാണ്.

ടെന്നിസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി' - എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്.

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടുമാസത്തിനുള്ളിലാണ് താരം ടെന്നിസ് മതിയാക്കുന്നത്. അമേരിക്കയുടെഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു ബാര്‍ട്ടിയുടെ കിരീടനേട്ടം. ഇതോടെ 44 വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരി എന്ന നേട്ടവും താരം സ്വന്തമാക്കി.

2019ല്‍ ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും ബാര്‍ട്ടി ഉയര്‍ത്തിയിരുന്നു. 2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിത താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. മാർ​ഗരറ്റ് കോർട്ടും ​ഗൂലാ​ഗോം​ഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയക്കാർ.

also read:ഐപിഎൽ കിരീടം തിരിച്ചുപിടിക്കുക ലക്ഷ്യം : ജോസ്‌ ബട്‌ലര്‍

കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018-ലെ യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട് താരം.

ABOUT THE AUTHOR

...view details