ലണ്ടൻ :ചെൽസി ഫുട്ബോൾ ക്ലബ്ബിനെ വിൽക്കാനുള്ള റഷ്യൻ സമ്പന്നൻ റോമൻ അബ്രമോവിച്ചിന്‍റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരെ സമ്മർദം ചെലുത്താൻ വേണ്ടി അബ്രമോവിച്ച് ഉൾപ്പടെയുള്ള ഏഴ് റഷ്യൻ സമ്പന്നർക്കെതിരെ ബ്രിട്ടൻ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നടപടികളുടെ ഭാഗമായി ഉടമയായ അബ്രമോവിച്ചിന് ചെൽസിയെ വിൽക്കാൻ കഴിയില്ലെന്ന് വ്യക്തമായി.
നടപടി നേരിട്ടതോടെ അബ്രമോവിച്ചിന്‍റെ ബ്രിട്ടനിലെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും. ഇതിനുപുറമെ ബ്രിട്ടീഷ് പൗരരുമായി അദ്ദേഹത്തിന് പണമിടപാടുകൾ നടത്താൻ കഴിയില്ല. ശിക്ഷാനടപടിയുടെ ഭാഗമായി അബ്രമോവിച്ചിന് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ കഴിയില്ല.