ലണ്ടൻ: സലായെയും ലിവർപൂളിനെയും വിട്ടൊഴിയാത ദൗർഭാഗ്യം. റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിന് രണ്ടാഴ്ച്ച മാത്രം ബാക്കി നിൽക്കെ ചെൽസിയുമായി നടന്ന എഫ്എ കപ്പ് ഫൈനലിൽ പരിക്കേറ്റു പുറത്തായിരിക്കുകയാണ് ലിവർപൂൾ സൂപ്പർതാരം. മത്സരം അര മണിക്കൂർ മാത്രം പിന്നിട്ടപ്പോഴാണ് പരിക്കു മൂലം താരത്തെ പിൻവലിച്ചത്.
വിട്ടൊഴിയാതെ ദൗർഭാഗ്യം; സലായ്‌ക്ക് പരിക്ക്, ലിവർപൂളിന് കനത്ത തിരിച്ചടി - fa cup final
2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റാമോസിന്‍റെ ഫൗളിൽ പരിക്കേറ്റ സലാക്ക് മത്സരം നഷ്‌ടമാവുകയും ലിവർപൂൾ തോൽക്കുകയും ചെയ്‌തിരുന്നു.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്‍റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂളിന് സൗത്താംപ്‌ടൺ, വോൾവ്‌സ് എന്നിവരുമായുള്ള രണ്ടു മത്സരവും നിർണായകമാണ്. ഇതിനു പുറമെ റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലും അടുത്തെത്തിയ സമയത്താണ് സലായുടെ കാര്യത്തിൽ ആശങ്കയുയരുന്നത്. താരത്തിന്‍റെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
2018ൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന്‍റെ ഫൗളിൽ പരിക്കേറ്റ സലാക്ക് മത്സരം നഷ്‌ടമാവുകയും ലിവർപൂൾ തോൽക്കുകയും ചെയ്‌തിരുന്നു. അതിനു പകരം ചോദിക്കാനുള്ള അവസരമായി ഈ വർഷത്തെ ഫൈനലിനെ കണ്ടിരുന്ന താരത്തിന് മത്സരത്തിന് ദിവസങ്ങൾ ശേഷിക്കെ പരിക്ക് പിടികൂടിയത് വലിയ നിരാശയാണ്.