ന്യൂഡല്‍ഹി:ബോളിവുഡിലും ഹോളിവുഡിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഇർഫാന്‍ ഖാന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കായിക താരങ്ങൾ. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, ഇന്ത്യന്‍ ഫുട്ബോൾ ടീം നായന്‍ സുനില്‍ ഛേത്രി തുടങ്ങിയവരാണ് ട്വീറ്റിലൂടെ അനുശോചിച്ചത്. അനായാസമായ അഭിനയ ശൈലിയാണ് ഇർഫാന്‍ ഖാന്‍റേതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്‌തു. അദ്ദേഹത്തിന്‍റെ ഏകദേശം എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അഗ്രേസി മീഡിയമാണ് അവസാനം കണ്ട സിനിമ. പ്രിയപ്പെട്ട സിനിമാ താരങ്ങളിലൊരാളാണ് ഇർഫാന്‍ ഖാനെന്നും സച്ചന്‍ കൂട്ടിച്ചേർത്തു.
ഇർഫാന്‍ ഖാന്‍റെ നിര്യാണം; അനുശോചനവുമായി കായിക ലോകവും - സച്ചിന്‍ വാർത്ത
അർബുദത്തിന് ചികിത്സയിലിരിക്കെ മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു സിനിമാ താരം ഇർഫാന്‍ ഖാന്‍റെ അന്ത്യം. 53 വയസായിരുന്നു.
ഇർഫാന്‍ ഖാന്‍
പ്രതിഭാ ശാലിയായ അഭിനേതാവാണ് ഇർഫാന്‍ ഖാനെന്ന് വിരാട് കോലി ട്വീറ്റ് ചെയ്‌തു. അസാമാന്യമായ കഴിവ് കൊണ്ട് അദ്ദേഹം ആസ്വാദകരുടെ മനം കവർന്നുവെന്നും കൊലി പറഞ്ഞു.
ഖാന്‍സാബ് സ്വന്തം മേഖലയില്‍ ഏറെ സംഭാവന ചെയ്‌തുവെന്നും, അത് അനശ്വരമായി നിലനില്‍ക്കുമെന്നും സുനില്‍ ഛേത്രി ട്വീറ്റ് ചെയ്‌തു.