മാഡ്രിഡ്:താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് റഷ്യയുടെ ലോക 12-ാം നമ്പർ ടെന്നിസ് താരം ഡാരിയ കസത്‌കിന. ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ രാജ്യത്ത് നിയമനിര്‍മാതാക്കള്‍ ശ്രമം നടത്തുന്നതിനിടെയാണ് താരത്തിന്‍റെ പ്രഖ്യാപനം. സ്വവർഗരതിയോടുള്ള തന്‍റെ രാജ്യത്തിന്‍റെ മനോഭാവത്തെയും താരം വിമർശിച്ചു.
‘പാരമ്പര്യേതര’ (non-traditional) ലൈംഗിക ബന്ധങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യന്‍ നിയമ നിര്‍മാതാക്കള്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇടയിലുള്ള നിരോധനം മുതിര്‍ന്നവരിലേക്കും വ്യാപിപ്പിക്കാനാണ് റഷ്യയുടെ നീക്കം. ഇതിനെതിരെയാണ് 25കാരിയായ താരം രംഗത്തെത്തിയത്.