പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂർണമെന്‍റിനിടെ പോയിന്‍റ് നഷ്‌ടപ്പെട്ട ദേഷ്യത്തിൽ വനിത താരം വലിച്ചെറിഞ്ഞ റാക്കറ്റ് ചെന്നുവീണത് ഗ്യാലറിയിലിരുന്ന കുട്ടിയുടെ മുഖത്ത്. റൊമേനിയൻ താരം ഐറിന കമേലിയ ബെഗുവാണ് റാക്കറ്റ് വലിച്ചെറിഞ്ഞ് വിവാദത്തിൽപ്പെട്ടത്. മത്സരത്തിൽ ഐറിന നേരിട്ടുള്ള മൂന്ന് സെറ്റുകളുടെ തകർപ്പൻ ജയവും സ്വന്തമാക്കി.
വനിത വിഭാഗം രണ്ടാം റൗണ്ടിൽ എകടെറീന അലക്‌സാൻഡ്രോവയുമായുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്‍റെ മൂന്നാം സെറ്റിൽ പോയിന്‍റ് നഷ്‌ടപ്പെട്ട ഐറിന റാക്കറ്റ് നിലത്തേക്ക് എറിയുകയായിരുന്നു. നിലത്തുവീണ റാക്കറ്റ് കുത്തിത്തെറിച്ച് ഗ്യാലറിയിലിരുന്ന കുട്ടിയുടെ മുഖത്തടിച്ചു. നിമിഷ നേരം കൊണ്ടുതന്നെ ഇതിന്‍റെ വീഡിയോ വൈറലായി.