റിയോ ഡി ജനീറോ : ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെതിരെ ജയം നേടാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിരുന്നു. കാനറികളുടെ തട്ടകമായ മാറക്കാനയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്‍റീന ജയിച്ച് കയറിയത്. ഇപ്പോഴിതാ മത്സരത്തിനിടെ അർജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണൽ മെസിയുമായുണ്ടായ വാഗ്വാദത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ തനിക്ക് വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീൽ ഫോർവേഡ് റോഡ്രിഗോ. (Brazil forward Rodrygo Claims he was racially abused after row with Lionel Messi in Argentina vs Brazil FIFA world cup 2026 qualifier match)
കുരങ്ങിന്‍റേയും, വാഴപ്പഴത്തിന്‍റേയും ഇമോജികൾ അടങ്ങിയ അധിക്ഷേപകരമായ സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നാണ് റോഡ്രിഗോ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. "വംശീയവാദികൾക്ക് വിശ്രമമേയില്ല. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്.
അവര്‍ക്ക് വേണ്ടതു പോലെ നമ്മല്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍, അവർ വിചാരിക്കുന്നത് പോലെ നമ്മൾ പെരുമാറിയില്ലെങ്കിൽ, അവരെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും ധരിച്ചാൽ, അവർ നമ്മളെ ആക്രമിക്കുമ്പോൾ നമ്മൾ തല താഴ്ത്താതിരുന്നാൽ, അവർ അവരുടേത് മാത്രമാണെന്ന് കരുതുന്ന ഇടങ്ങൾ നമ്മൾ കൈവശപ്പെടുത്തിയാൽ... വംശീയവാദികൾ അവരുടെ ക്രിമിനൽ സ്വഭാവം കാണിക്കും. എന്നാല്‍ ഞങ്ങളിത് നിര്‍ത്താന്‍ പോകുന്നില്ല, അതിനാല്‍ തന്നെ അവര്‍ ഉദേശിക്കുന്നത് ഒന്നും നടക്കാനും പോകുന്നില്ല"- റോഡ്രിഗോ ( Rodrygo) ഇന്‍സ്റ്റഗ്രാമില്‍ എഴുതി.