മാനില (ഫിലിപ്പീന്‍സ്): ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം പിവി സിന്ധു വനിത സിംഗിള്‍സ് സെമിഫൈനലില്‍ കടന്നു. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-09, 13-21, 21-19 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. വിജയത്തോടെ താരത്തിന് ടൂര്‍ണമെന്‍റില്‍ മെഡല്‍ ഉറപ്പായി.
ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമിയില്‍ - പി വി സിന്ധു ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്
ചൈനയുടെ ഹി ബിംഗ് ജിയാവോയെയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.
ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു സെമിയില്‍
കഴിഞ്ഞ രണ്ട് തവണ ഇരു താരങ്ങളും പരസ്‌പരം ഏറ്റുമുട്ടിയപ്പോഴും സിന്ധുവിനൊപ്പമായിരുന്നു വിജയം. മല്‍സരത്തിന്‍റെ ആദ്യ സെറ്റ് അനായാസം നേടിയ സിന്ധുവിന് കാര്യങ്ങള്‍ എളുപ്പമാണെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം സെറ്റില്‍ മികച്ച തിരിച്ചുവരവാണ് ചൈനീസ് താരം നടത്തിയത്. തുടര്‍ന്ന് ആവേശം നിറഞ്ഞ മൂന്നാം സെറ്റിലൂടെ 21-19 എന്ന സ്‌കോറില്‍ സിന്ധു വിജയം സ്വന്തമാക്കുകയായിരുന്നു.