ഡൽഹി : ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മാറ്റങ്ങൾക്കാണ് ഇന്ത്യൻ ഫുട്ബോൾ സാക്ഷിയാവുക. ഈ സീസൺ മുതൽ ഐഎസ്‌എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രമോഷനും ഉണ്ടാകും. ഐഎസ്‌എൽ ക്ലോസ്‌ഡ് ലീഗായി തുടരാൻ പറ്റില്ലെന്ന് ഫിഫയും എഎഫ്‌സിയും പറഞ്ഞതോടെയാണ് സുപ്രധാന മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്.
വരും സീസണിൽ ഐ ലീഗിൽ നിന്ന് ഐഎസ്‌എല്ലിലേക്ക് പ്രമോഷനും തിരിച്ച് ഐഎസ്‌എല്ലിൽ നിന്ന് ഐ ലീഗിലേക്ക് റിലഗേഷനും ഉണ്ടാകും. നിലവിൽ ഐഎസ്‌എൽ റിലഗേഷനോ പ്രൊമോഷനോ ഇല്ലാത്ത ക്ലോസ്‌ഡ് ലീഗാണ്. എന്നാൽ ഐ ലീഗിൽ തരംതാഴ്‌ത്തൽ ഉണ്ടെങ്കിലും ജേതാക്കളാകുന്ന ടീമിന് പ്രൊമോഷൻ ഇല്ല. ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുമ്പോൾ ടീമുകളുടെ പോരാട്ടവീര്യം കൂടുന്നതോടൊപ്പം ലീഗുകളുടെ നിലവാരം മെച്ചപ്പെടും.