ലണ്ടന്‍: ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ലൂയിസ് ഹാമില്‍ട്ടണെ നൈറ്റ്ഹുഡ് ബഹുമതി നല്‍കി ആദരിച്ച് ബ്രിട്ടീഷ് രാജകുടുംബം. ബ്രിട്ടീഷ് രാഞ്ജിയാണ് ഹാമില്‍ട്ടണ് ബഹുമതി സമ്മാനിക്കുക.
റേസ് ട്രാക്കിലെ രാജകുമാരന്‍ ലൂയിസ് ഹാമില്‍ട്ടണ് നൈറ്റ്ഹുഡ് ബഹുമതി - hamilton with record news
കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് 2020 റേസ് ട്രാക്കില്‍ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന റെക്കോഡ് ഉള്‍പ്പെടെ ഹാമില്‍ട്ടണ്‍ മറികടന്നിരുന്നു.
ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ ഹാമില്‍ട്ടണ്‍. സീസണില്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയതോടെയാണ് ഹാമില്‍ട്ടണ് റെക്കോഡിനൊപ്പമെത്താന്‍ സാധിച്ചത്. തുര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീയില്‍ പോഡിയം ഫിനിഷ് ചെയ്‌തതോടെയാണ് ഹാമില്‍ട്ടണ്‍ സീസണില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. 2008ലും 2014 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷവും ഹാമില്‍ട്ടണാണ് ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ചാമ്പ്യന്‍.
മൈക്കള്‍ ഷുമാക്കറിന്‍റെ മറ്റൊരു റെക്കോഡും ഹാമില്‍ട്ടണ്‍ മറികടന്നിരുന്നു. 92 പോഡിയം ഫിനിഷുകളെന്ന ഷുമാക്കറിന്‍റെ റെക്കോഡ് മറികടന്ന ഹാമില്‍ട്ടണിന്‍റെ പേരില്‍ നിലവില്‍ 95 പോഡിയം ഫിനിഷുകളാണുള്ളത്. കൊവിഡ് 19 ഭീഷണികളെ അതിജീവിച്ചായിരുന്നു ഹാമില്‍ട്ടണിന്‍റെ കുതിപ്പ്. വര്‍ണ വെറിക്കെതിരെ ട്രാക്കിനകത്തും പുറത്തും പ്രതിഷേധ ജ്വാലകളുയര്‍ത്തിയും ഹാമല്‍ട്ടണ്‍ കഴിഞ്ഞ വര്‍ഷം ഹാമില്‍ട്ടണ്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.