ലണ്ടന്‍ :പ്രീമിയര്‍ ലീഗ് (Premier League) ഫുട്ബോളില്‍ ജയം തുടര്‍ന്ന് ടോട്ടന്‍ഹാം (Tottenham). നോട്ടിങ്ഹാം ഫോറസ്റ്റിനെ (Nottm Forest) അവരുടെ തട്ടകമായ സിറ്റി ഗ്രൗണ്ടിലെത്തിയാണ് സ്പര്‍സ് (Spurs) പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മത്സരത്തില്‍ ടോട്ടന്‍ഹാമിന്റെ ജയം (Nottm Forest vs Tottenham Match Result).
റിച്ചാര്ലിസന് (Richarlison), ഡെയാന്‍ കുലുസെവ്സ്കി (Dejan Kulusevski) എന്നിവര്‍ ഗോള്‍ നേടി. സീസണില്‍ 17 മത്സരം കളിച്ച ടോട്ടന്‍ഹാമിന്റെ 10-ാം ജയമായിരുന്നു ഇത്. നിലവില്‍ 33 പോയിന്റോടെ ടോട്ടന്‍ഹാം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് (Premier League Points Table).
സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരം തുടങ്ങിയത് സന്ദര്‍ശകരായ ടോട്ടന്‍ഹാമിന്റെ മുന്നേറ്റങ്ങളോടെ ആയിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ ടോട്ടന്‍ഹാമിന് സാധിച്ചു. സണ്‍ ഹ്യൂങ് മിന് (Son Heung Min) ആയിരുന്നു ആദ്യ മിനിറ്റുകളില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന് തലവേദനയായത്.
തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഫലം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ടോട്ടന്‍ഹാമിന് ലഭിച്ചത്. ഈ സമയത്താണ് ആതിഥേയര്‍ മത്സരത്തില്‍ റിച്ചാര്‍ലിസണിന്റെ ഗോളിലൂടെ ലീഡ് സ്വന്തമാക്കുന്നത്. തങ്ങളുടെ പകുതിയില്‍ നിന്നും ലഭിച്ച ഫ്രീ കിക്ക് മികച്ച നീക്കത്തിലൂടെ ആയിരുന്നു സ്പര്‍സ് നോട്ടിങ്ഹാമിന്റെ വലയിലെത്തിച്ചത്.