ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. ന്യൂകാസില്‍ യുണൈറ്റഡ് ആണ് സിറ്റിയെ സമനിലയില്‍ തളച്ചത്. മൂന്ന് ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്.
സെയിന്റ് ജെയിംസ് പാര്‍ക്കില്‍ ആദ്യ ഗോള്‍ നേടാനായെങ്കിലും രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി സമനില പിടിച്ചത്. അഞ്ചാം മിനിട്ടില്‍ തന്നെ ഇകായ് ഗുണ്ടോഗനിലൂടെ സിറ്റി മുന്നിലെത്തി. എന്നാല്‍ ശക്തമായ തിരിച്ച് വരവാണ് ന്യൂകാസില്‍ നടത്തിയത്.
28ാം മിനിട്ടില്‍ മിഗ്വേല്‍ അല്‍മിറോണിലൂടെ ഒപ്പം പിടിച്ച സംഘം, 39ാം മിനിട്ടില്‍ കാളം വില്‍സണിലൂടെ രണ്ടാം ഗോളും നേടി. ഇതോടെ ആദ്യ പകുതിയില്‍ സിറ്റി 2-1ന് പിന്നിലായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ന്യൂകാസില്‍ വീണ്ടും വലകുലുക്കി. 54ാം മിനിട്ടില്‍ ഒരു മികച്ച ഫ്രീകിക്കിലൂടെ കിയറണ് ട്രിപ്പിയറാണ് ഗോളടിച്ചത്.