ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ (Premier League) വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്കോട്ട് മക്ടോമിനെയുടെ (Scott McTominay Goals Against Chelsea) ഇരട്ടഗോള്‍ മികവില്‍ ചെല്‍സിയെ 2-1 എന്ന സ്കോറിനാണ് യുണൈറ്റഡ് തകര്‍ത്തത് (Manchester United vs Chelsea Match Result). ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാന്‍ ചെകുത്താന്മാര്‍ക്കായി (Manchester United In Premier League Points Table).
തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം അവസാന മത്സരത്തില്‍ ന്യൂകാസിലിനോട് (Newcastle United) തോല്‍വി വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ചെല്‍സിയെ നേരിടാന്‍ ഇറങ്ങിയത്. യുണൈറ്റഡിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ലോങ് റേഞ്ചറിലൂടെ ഗോള്‍ നേടാനുള്ള ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ (Bruno Fernandes) ശ്രമം പാളിപ്പോയിരുന്നു.
പിന്നാലെ ഹോയ്‌ലണ്ടിന്‍റെ (Hojlund) മുന്നേറ്റം ചെല്‍സി ഗോള്‍ കീപ്പര്‍ സാഞ്ചസ് തടഞ്ഞിട്ടു. മത്സരത്തിന്‍റെ 7-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താന്‍ യുണൈറ്റഡിന് അവസരം. എന്നാല്‍, അവിടെയും ചെല്‍സിയുടെ രക്ഷകനായി റോബര്‍ട്ട് സാഞ്ചസ് (Robert Sanchez).
ആന്‍റണിയെ (Antony) എന്‍സോ (Enzo Fernandez) ഫൗള്‍ ചെയ്‌തതിനായിരുന്നു തുടക്കത്തില്‍ തന്നെ യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഷോട്ടായിരുന്നു സാഞ്ചസ് രക്ഷപ്പെടുത്തിയത്. ഇതിന് ശേഷമായിരുന്നു യുണൈറ്റഡ് ആദ്യ ഗോള്‍ നേടുന്നത്.