ബ്രൈറ്റണ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ ബ്രൈറ്റനാണ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തത്. ആവേശകരമായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ അലെക്‌സിസ് മാക് അലിസ്റ്ററാണ് ബ്രൈറ്റണ് വേണ്ടി ഗോള്‍ നേടിയത്.
മധ്യനിരയിലെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഇല്ലാതെയായിരുന്നു പ്രീമിയര്‍ ലീഗിലെ 33-ാം മത്സരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. എങ്കിലും തുടക്കം മുതല്‍ തന്നെ എതിരാളികളുടെ ബോക്‌സിലേക്ക് കുതിച്ചെത്താന്‍ ചുവന്ന ചെകുത്താന്മാര്‍ക്കായി. രണ്ടാം മിനിറ്റില്‍ തന്നെ ആന്‍റണി ബ്രൈറ്റണ്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചു.
എന്നാല്‍ അത് കൃത്യമായി ലക്ഷ്യം കണ്ടിരുന്നില്ല. തൊട്ടടുത്ത നിമിഷം തന്നെ അതിന് മറുപടിയെന്നോണം യൂണൈറ്റഡ് ബോക്‌സിലേക്ക് ബ്രൈറ്റണിന്‍റെ കുതിപ്പ്. എന്നാല്‍ ബ്രൈറ്റണ്‍ താരത്തിന്‍റെ ഷോട്ട് ഡേവിഡ് ഡിഗിയയുടെ മുഖത്തിടിച്ച് പുറത്തേക്ക്.
13-ാം മിനിറ്റില്‍ മിട്ടോമ യുണൈറ്റഡ് പ്രതിരോധത്തെ വിറപ്പിച്ചു. എന്നാല്‍ താരത്തിന്‍റെ ഷോട്ടും പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ റാഷ്‌ഫോര്‍ഡിന്‍റെ അത്യുഗ്രന്‍ ഒരു മുന്നേറ്റം ബ്രൈറ്റണ്‍ ഗോള്‍ കീപ്പര്‍ ജേസൺ സ്റ്റീല്‍ രക്ഷപ്പെടുത്തി.
പിന്നാലെ ലഭിച്ച കോര്‍ണറും യുണൈറ്റഡിന് കൃത്യമായി വലയിലെത്തിക്കാനായില്ല. തുടര്‍ന്ന് ആദ്യ പകുതിയില്‍ ലഭിച്ച അവസൊരങ്ങള്‍ മുതലാക്കാന്‍ ഇരു കൂട്ടര്‍ക്കുമായില്ല. ബ്രൈറ്റണിന്‍റെ മുന്നേറ്റങ്ങളോടെയായിരുന്നു രണ്ടാം പകുതി തുടങ്ങിയത്.
Also Read :EPL | ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് മാഞ്ചസ്റ്റർ സിറ്റി; ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കി ലിവർപൂൾ